ADVERTISEMENT

ആലപ്പുഴ ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ടൗൺ ബ്ലോക്ക് കമ്മിറ്റി വയോജന ദിനം ആചരിച്ചു. ഡോ.ആർച്ച ലത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.മണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സോമനാഥ് പിള്ള, പി.എസ്. ശ്രീധരൻ, എസ്.രാമഭദ്രൻ നായർ, സി.ബി. ശാന്തപ്പൻ, എസ്.ശുഭ, നരേന്ദ്രൻ നായർ, എൻ.പുഷ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു. സർവീസ് പെൻഷൻകാർ അല്ലാത്ത 9 വയോജനങ്ങളെ ആദരിച്ചു.

ആലപ്പുഴ ∙ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ വയോജനദിനം ആചരിച്ചു. ഡോ.കെ.വേണുഗോപാൽ, ഡോ.ഹരികൃഷ്ണൻ, ഡോ.ലക്ഷ്മി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാംപും നടത്തി. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജി.ഹരികുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.യു.അബ്ദുൽ കലാം, ലോബി വിദ്യാധരൻ, ബോബൻ വർഗീസ്, പ്രദീപ്‌ കൂട്ടാല, റോജസ് ജോസ്, സുവി വിദ്യാധരൻ, സി.വിജയകുമാർ, ഗോപകുമാർ ഉണ്ണിത്താൻ, രാജീവ് വാര്യർ, എസ്. രംഗനാഥൻ, പി.എസ്.സജീവ്, ഡി.ചന്ദ്രൻ, ശ്രീമുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആലപ്പുഴ ∙ എസ്എൽപുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയോജനദിനം ആഘോഷിച്ചു. ജീവിതശൈലി രോഗത്തെക്കുറിച്ച് ഡോ.അനുപമ എസ്.പിള്ള, ഡോ.ആർ.അരുൾ ജ്യോതി, ഡോ.എം.ഷൈമ എന്നിവർ ക്ലാസെടുത്തു. ആയുർവേദ മെഡിക്കൽ ക്യാംപും നടത്തി. വയോജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് രവി പാലത്തുങ്കൽ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാ ഭായി, കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു, എൻ.ചന്ദ്രഭാനു, മേബിൾ ജോൺകുട്ടി, എസ്.അനിത, രാജു പള്ളിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ആലപ്പുഴ ∙ കൊമ്മാടി പള്ളിയിൽ വയോജനങ്ങൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി. ഡോ.ബി.പത്മകുമാർ ക്ലാസ്സെടുത്തു. അടുക്കളത്തോട്ടം കൃഷിക്ക് വിത്തുകൾ വിതരണം ചെയ്തു. റോയി പി.തിയോച്ചൻ, സോളമൻ നെറ്റോ, മാക്സൻ കോയിൽപറമ്പിൽ, റാഫേൽ, ജൂഡിറ്റ് വിൻസന്റ്, ഫാ.സേവ്യർ കുടിയാംശ്ശേരി, കെ.എസ്.വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com