ADVERTISEMENT

സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം
ആലപ്പുഴ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ 28ന് ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള ആദ്യം റജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് റജിസ്റ്റർ ചെയ്യണം. 8891535244

മണ്ണ് ദിനാചരണം: വിദ്യാർഥികൾക്കായി മത്സരങ്ങൾ
ആലപ്പുഴ ∙ രാജ്യാന്തര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. പെയിന്റിങ്, കാർഷിക പ്രശ്നോത്തരി, മലയാളം കവിത രചന, ക്ലേ മോഡലിങ് എന്നിവയാണ് മത്സരങ്ങൾ. പെയിന്റിങ് മത്സരത്തിൽ എൽപി, യുപി വിഭാഗക്കാർക്കും കാർഷിക പ്രശ്നോത്തരി, കവിതാ രചന മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗക്കാർക്കും ക്ലേ മോഡലിങ്ങിൽ ഹയർ സെക്കൻഡറി വിഭാഗക്കാർക്കും മത്സരിക്കാം. 25ന് രാവിലെ 9.30നാണ് മത്സരം. 23ന് 4നു മുൻപായി adssalappuzha@gmail.com, 0477-2236293, 8138038338 എന്നിവയിലൂടെ റജിസ്റ്റർ ചെയ്യണം.

വോട്ടർ പട്ടികയിൽ പേര് ചേർക്കാം
ആലപ്പുഴ ∙ നവംബർ 25, 26 ഡിസംബർ 2, 3 തീയതികളിൽ എല്ലാ താലൂക്ക്, വില്ലേജ് തലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി പ്രത്യേക ക്യാംപെയ്ൻ സംഘടിപ്പിക്കും. ഈ ദിവസങ്ങളിൽ എല്ലാ പോളിങ് ബൂത്തുകളും തുറന്നു പ്രവർത്തിക്കും. 17 വയസ്സ് പൂർത്തിയായവർക്ക് രേഖകൾ സഹിതം നേരിട്ടെത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കാം.  ടോൾ ഫ്രീ നമ്പർ:  1950.

കയർ പരിശീലന കോഴ്സ്
ആലപ്പുഴ ∙ കയർ ബോർഡിന്റെ കലവൂരിലെ ദേശീയ കയർ പരിശീലന കേന്ദ്രത്തിൽ 6 മാസത്തെ എൻഎസ്ഒ ലവൽ 3 കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കയർ സംഘങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന. പ്രതിമാസം 3000 രൂപ സ്റ്റൈപൻഡ് നൽകും. അപേക്ഷാഫോം കലവൂരിലെ ദേശീയ കയർ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലും കയർ ബോർഡിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. അവസാന തീയതി. ഡിസംബർ 8.

ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ 
മുട്ടം∙ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 60 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 9 ന് തുടങ്ങും. ആയുർവേദ അസോസിയേഷൻ ഹരിപ്പാട് ഏരിയ കമ്മിറ്റി നേതൃത്വം നൽകുന്ന ക്യാംപ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഡോ. രഞ്ജിത് പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും.

 വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ കോറൽ, എസ്ബിഐ, ഫെഡറൽ ബാങ്ക്, മഹേശ്വരി കോംപ്ലക്സ്, ബിഎസ്എൻഎൽ അമ്പലപ്പുഴ, ത്രിവേണി, എംസിഎച്ച് അമ്പലപ്പുഴ, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര ഈസ്റ്റ്‌, ഇരട്ടക്കുളങ്ങര ടെംപിൾ, ഹിസ്സ ഐസ്, അമ്പലപ്പുഴ വെസ്റ്റ് എന്നീ ട്രാൻസ്‌ഫമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ മാർക്കറ്റ്, മരോട്ടിപ്പറമ്പ്, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മണ്ണഞ്ചേരി ∙ മണ്ണഞ്ചേരി വെസ്റ്റ്, ആലാഞ്ചേരി, ബ്ലാവത്ത്, വലിയവീട്, ജ്യോതി പോളിമർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും മണ്ണഞ്ചേരി, പൊലീസ് സ്റ്റേഷൻ, വള്ളക്കടവ്, പുത്തൻപറമ്പ്, അടിവാരം നോർത്ത്, അടിവാരം സൗത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
‌ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനു കീഴിൽ കൈതത്തിൽ, അനുപമ, എപിഎസ്, ആയുർവേദ, അമ്പാടി, ഭാവന, പിഎച്ച് സെന്റർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ വൈദ്യുതി  മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനു കീഴിൽ ഇൻഡസ് ഇന്റ് ബാങ്ക്, ബോട്ടുജെട്ടി, മിനി സിവിൽ സ്റ്റേഷൻ, വൈഎംസിഎ, വൈഎംസിഎ കെഎസ്എഫ്ഇ, കയർ മെഷിനറി, രാധ, ബിസ്മി, എസ്ഡിവി എച്ച്ടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 11 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT