ADVERTISEMENT

ചേർത്തല ∙ ദേശീയപാത വികസന പ്രവർത്തനങ്ങൾക്കിടെ നഗരപരിധിയിൽ ചേർത്തല എക്സ്റേ ജംക്‌ഷനു സമീപം ജപ്പാൻ ശുദ്ധജല പൈപ്പ് വീണ്ടും പൊട്ടി. ഇന്നലെ രാവിലെയാണ് പ്രധാന പൈപ്പ് പൊട്ടിയത്. ഇതേത്തുടർന്ന് ഇന്നലെ മുതൽ ചേർത്തല നഗരത്തിലെ ശുദ്ധജലവിതരണം മുടങ്ങി. മൂന്നുദിവസത്തേക്കു കൂടി ശുദ്ധജലം മുടങ്ങും. മൂന്നുമാസത്തിനുള്ളിൽ ദേശീയപാത കലവൂർ കളിത്തട്ടുമുതൽ പൊന്നാംവെളിവരെയുള്ള ഭാഗങ്ങളിൽ 38 തവണയാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പൈപ്പ് പൊട്ടുന്നത്.

ഇന്നലെ പൈപ്പ് പൊട്ടിയ എക്സ്റേ ജംക്‌ഷനിൽ ഇത് മൂന്നാംതവണയാണ് പ്രധാന വിതരണ പൈപ്പ് പൊട്ടുന്നത്. പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ദേശീയപാത നിർമാണ കരാറുകാരുമായുള്ള ചർച്ചകൾ നടക്കുകയാണ്. നഗരപരിധിയിൽ തുടർച്ചയായി പൈപ്പുപൊട്ടുന്നതിനാൽ ശുദ്ധജലം മുടങ്ങുന്നത് ജനങ്ങൾക്ക് ഏറെ ദുരിതമാകുന്നു. പുതിയ പൈപ്പുകൾ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയായില്ല. 

പട്ടണക്കാട്ടും പൈപ്പ്  പൊട്ടൽ: ശുദ്ധജലം മുടങ്ങും
പട്ടണക്കാട് ഭാഗത്ത് ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടിയതിനാൽ ഇന്നും നാളെയും   പട്ടണക്കാട്, കടക്കരപ്പള്ളി ഭാഗങ്ങളിൽ പൂർണമായും വയലാർ, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിൽ ഭാഗികമായും ജലവിതരണം മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com