കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഒരു വർഷത്തിനു ശേഷം പിടികൂടി
Mail This Article
മാവേലിക്കര ∙ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപു പ്രായിക്കരക്കു സമീപത്തു നിന്നു കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒളിവിലായിരുന്ന ആലുവ കാലടി മാത്തോലി വീട്ടിൽ അരുൺ ബാബു ആണ് അറസ്റ്റിലായത്. എക്സൈസ് പ്രിവന്റീവ് ഓഫിസർ മണിയനാചാരിയും സംഘവും കഴിഞ്ഞദിവസം കാലടിയിൽ നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. 4 പേർ ഉൾപ്പെട്ട സംഘത്തിലെ 2 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺ ആന്ധ്രയിൽ നിന്നു കഞ്ചാവ് കേരളത്തിലെത്തിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വിൽപന നടത്തുന്ന സംഘത്തിലെ അംഗമാണെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ.ബിനോയ്, ശ്യാം എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.