ADVERTISEMENT

ചെങ്ങന്നൂർ ∙ ലോട്ടറി വിൽപനക്കാരിയിൽ നിന്നു നഗരസഭാ സെക്രട്ടറി ലോട്ടറികൾ പിടിച്ചെടുത്തെന്നു പരാതി, പ്രതിഷേധവുമായി സിഐടിയു. തിരുവല്ല കടപ്ര പുത്തൻപറമ്പിൽ റജീന ഫ്രാൻസിസ് (42) ആണു പൊലീസിൽ പരാതി നൽകിയത്. വ്യാഴം രാവിലെ 10.30 ന് ചെങ്ങന്നൂർ നഗരസഭ ഓഫിസിന് മുൻവശത്ത് എം കെ റോഡിലായിരുന്നു സംഭവം. റോഡരികിൽ ലോട്ടറി വിൽപന നടത്തവെ സ്ഥലത്തെത്തിയ നഗരസഭ സെക്രട്ടറി ലോട്ടറിക്കച്ചവടം അനുവദിക്കില്ല എന്നു പറഞ്ഞ്  5000 രൂപയോളം വിലയുള്ള ലോട്ടറികൾ പിടിച്ചു വാങ്ങിയെന്നും വലതു കൈ പിടിച്ചു തിരിച്ചു പരുക്കേൽപിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയുടെ ഓഫിസിനു മുന്നിൽ സമരം നടത്തി.ഏരിയ സെക്രട്ടറി എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു.ആർ. സജീവ് അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com