ADVERTISEMENT

ചെങ്ങന്നൂർ ∙ ശബരിമല തീർഥാടകർക്കായി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് സമീപം ബോധിനി സാംസ്കാരിക നിലയത്തിൽ മെഡിക്കൽ ഹെൽപ് ഡെസ്ക് തുറന്നു. നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. കരുണ വർക്കിങ് ചെയർമാൻ സുരേഷ് മത്തായി അധ്യക്ഷത വഹിച്ചു. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി, അൽ ഇഹ്സാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ.പി.എ. അലി അൽ ഫൈസി, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം പി. ജനാർദനൻ. എം.എച്ച്. റഷീദ്,എൻ ആർ സോമൻ പിള്ള,ജി. വിവേക് ,എം.കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT