'ഹംഗീ ബ്രെയിൻസ്' ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റ്

Mail This Article
×
ആലപ്പുഴ∙ ബിഷപ്പ് മൂർ കോളജ് കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഹംഗീ ബ്രെയിൻസ്' ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റിന്റെ നാലാമത് എഡിഷൻ നടന്നു. കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് മാത്യു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജർ എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നത്.
ബിസിനസ് ക്വിസ് വിഭാഗത്തിൽ താമരക്കുളം വിവിഎച്ച്എസ്എസ് ടീം ഒന്നാം സ്ഥാനം നേടി. മറ്റം സെന്റ് ജോൺസ് സ്കൂൾ, മാവേലിക്കര ബിഷപ്പ് മൂർ വിദ്യാപീഠം എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ബെസ്റ്റ് മാനേജർ വിഭാഗത്തിൽ മാവേലിക്കര ബോയ്സ് സ്കൂളിലെ ശിവദ.ആർ. നായർ ഒന്നാം സ്ഥാനവും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിലെ ബെഞ്ചമിൻ ജിയോ കുരുവിള രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.