ADVERTISEMENT

കായംകുളം∙ പട്ടണത്തിന്റെ വികസനചരിത്രത്തിന്റെ അടിസ്ഥാന പ്രമാണമായ പ്രഥമ നിവേദനം കണ്ടെടുത്തു പ്രകാശനം ചെയ്തു. 1920ൽ തിരുവിതാംകൂർ ദിവാനായിരുന്ന ബഹാദൂർ മന്നത്ത് കൃഷ്ണൻനായർ കായംകുളം സന്ദർശിച്ചപ്പോൾ അന്നത്തെ പൗരസമിതി നൽകിയതാണ് നിവേദനം.  

തിരുവിതാംകൂറിലെ ഗവ. പ്രസിൽ അച്ചടിച്ച ഒരു പത്രപേജോളം വലിപ്പമുള്ള ഈ പുരാരേഖ നിവേദനത്തിൽ കായംകുളം ലോവർ ഇംഗ്ലിഷ് സ്കൂൾ ഹൈസ്കൂളാക്കുക,ഗവ. ഡിസ്പെൻസറി ഗവ. ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുക, ബോട്ട് ജെട്ടി സ്ഥാപിക്കുക, കായംകുളം– കരുനാഗപ്പള്ളി റോഡ് ഗ്രാവൽ നിരത്തി ഗതാഗതസൗകര്യം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായുമുള്ളത്.

പ്രാദേശിക ചരിത്രഗവേഷകൻ ഒ.ഹാരീസാണ് രേഖ കണ്ടെത്തിയത്. കായംകുളം പുള്ളിക്കണക്ക് സ്വദേശി ബംഗ്ലാവിൽ വീട്ടിൽ റെയ്ഞ്ചർ എ.ജി.ഫിലിപ്പിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നും കിട്ടിയ ഈ പുരാരേഖ സൂക്ഷിച്ചിരുന്നത് അദ്ദേഹത്തിന്റെ ചെറുമകനും ക്രൈസ്തവസഭാചരിത്രഗ്രന്ഥ രചയിതാവുമായ കെ.എം.ഫിലിപ്പാണ്. 

കൃഷ്ണപുരം കൊട്ടാരത്തിൽ  നടന്ന പുരാരേഖ പ്രകാശന ചടങ്ങിൽ സോഷ്യൽഫോറം പ്രസിഡന്റ് ഒ.ഹാരിസ് അധ്യക്ഷത വഹിച്ചു. ഡോ. ചേരാവള്ളി ശശി,  ഡോ. ശിശുപാലൻ, പത്തിയൂർ ശ്രീകുമാർ,  ഇ.സമീർ തുടങ്ങിയവർ പ്രസംഗിച്ചു. ഈ അപൂർവ പുരാരേഖ കൃഷ്ണപുരം മ്യൂസിയത്തിന് കൈമാറാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com