ആലപ്പുഴ ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
മുഹമ്മ ∙ കാട്ടുകട ഈസ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും കാവുങ്കൽ, കല്ലുമല, വീ വൺ ആശുപത്രി, 1300 സൊസൈറ്റി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയും പൊന്നാട്, മനയത്തുശേരി, തറയിൽ പീടിക, ഗുരുദേവ, താമര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
സൗജന്യ നേത്ര പരിശോധന 27ന്
ആലപ്പുഴ∙ പരുത്തിച്ചിറയിൽ കെ.നാരായണിയുടെ ചരമവാർഷികത്തോടനുബന്ധിച്ചു ചൈതന്യ ഐ ഹോസ്പിറ്റലും പരുത്തിച്ചിറ കുടുംബവും ചേർന്നു സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും. ക്യാംപ് 27നു രാവിലെ 10 മുതൽ കൈതത്തിൽ സോണി കയർ വർക്സ് എന്ന സ്ഥാപനത്തിൽ വച്ചു നടക്കും. പഞ്ചായത്തംഗം രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. കെ.പി.ഔസേഫ് അധ്യക്ഷത വഹിക്കും. ഫോൺ: 94467 10181.
അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ∙ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സാരഥിയും ഇൻഫോസിസ് സ്ഥാപകരിൽ ഒരാളുമായ എസ്.ഡി. ഷിബുലാലും കുടുംബവും ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നൽകുന്ന അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച ജൈവ കർഷകന് 2 ലക്ഷം രൂപ, ജില്ലാതലത്തിൽ 50,000 രൂപ, മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകളിൽ 10,000 രൂപ വീതമുള്ള 33 പ്രോത്സാഹന പുരസ്കാരങ്ങളും നൽകും. അപേക്ഷ അയയ്ക്കേണ്ട വിലാസം: കെ.വി.ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പിഒ, ആലപ്പുഴ– 688525. അവസാന തീയതി: ജനുവരി 31. ഫോൺ: 9447114526