ADVERTISEMENT

ചേർത്തല∙ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ പ്രഥമ ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ ഭാഗമായി ഭക്തിസാന്ദ്രമായി കുമാരി പൂജ നടന്നു. 2 മുതൽ 10 വയസുവരെ പ്രായമുള്ള നൂറുകണക്കിന് ബാലികമാരെ ദേവിയുടെ വിവിധ നാമങ്ങളിൽ സങ്കൽപ്പിച്ചാണ് പൂജ നടത്തിയത്.ഇന്ന് വൈകിട്ട് 5.30ന് മുൻ ഡിജിപി ബി.സന്ധ്യ മുഖ്യാതിഥിയായി നവാഹ യജ്ഞത്തിൽ പങ്കെടുത്തും.

തുടർന്ന് സർവൈശ്വര്യപൂജയും ഭജൻസും നടക്കും. യജ്ഞ വേദിയിൽ ഇന്ന് 5.30ന് ഗണപതി ഹോമം, 6.30ന് ലളിതാ സഹസ്രനാമം, 7.30ന് ഗ്രന്ഥനമസ്കാരം, 7.45 ന് പാരായണം, 11.30ന് പ്രഭാഷണം, 1ന് പ്രസാദ ഊട്ട്, 2ന് പാരായണം, വൈകിട്ട് 6ന് നെയ്‌വിളക്ക് പ്രദക്ഷിണം, സമൂഹപ്രാർഥന 6.30ന് വാസ്തുദോഷ പരിഹാര പൂജ, ഭജൻസ് എന്നിവ നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT