ADVERTISEMENT

ആലപ്പുഴ ∙ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 4 ദിവസമായി ശുദ്ധജലവിതരണം നിലച്ചു.  ശുദ്ധജലം കിട്ടാത്തത് അതീവ ഗുരുതര സാഹചര്യമെന്നു രോഗികളും ജീവനക്കാരും. നഗരസഭ ടാങ്കറിൽ എത്തിച്ചിരുന്ന ശുദ്ധജലം കുറച്ചു ദിവസമായി മുടങ്ങുകയും ചെയ്തു. വാർഡുകളിലും ഓപ്പറേഷൻ തിയറ്ററിലും ശുദ്ധജലമില്ല.


 അത്യാഹിതം, ഒപി, ഫാർമസി, വാർഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വച്ചിരുന്ന ആർഒ പ്ലാന്റുകൾ കേടുപാട് സംഭവിച്ചതാണ് ശുദ്ധജലം  മുടങ്ങാൻ കാരണം. ഫാർമസിയുടെ സമീപം താഴെ വച്ചിട്ടുള്ള സംഭരണിയിൽ നഗരസഭയുടെ ചുമതലയിൽ വെള്ളം നിറച്ചിരുന്നു. ഇത് കുറെ ദിവസമായി മുടങ്ങി.ടാങ്കറിൽ വെള്ളം കൊണ്ടുവന്നു നിറയ്ക്കുന്നവർക്ക് പണം കൊടുക്കാത്തതാണു കാരണം.കഴിഞ്ഞ മാസം ആദ്യം ആശുപത്രിയിലെ ജലവിതരണം ആകെ മുടങ്ങിയതാണ്. ആശുപത്രി അങ്കണത്തിലുള്ള ജലസംഭരണിയുടെ സമീപത്തെ പമ്പ‌ിനു തകരാർ സംഭവിച്ചതായിരുന്നു പ്രധാന കാരണം.

അന്നും ആർഒ പ്ലാന്റുകൾ പലതും മുടങ്ങി. മന്ത്രി വീണാ ജോർജ് ഒക്ടോബർ 10 ന് ആശുപത്രി സന്ദർശിക്കുന്ന വിവരം അറിഞ്ഞതോടെ ജലവിതരണ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചു. അന്നു മുതൽ കഴിഞ്ഞ ദിവസം വരെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ശുദ്ധജലംകിട്ടുന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ 4 ദിവസമായി ആർഒ പ്ലാന്റുകൾ വഴിയുള്ള വെള്ളം ലഭിക്കുന്നില്ലെന്നു ജീവനക്കാർ പറഞ്ഞു.അതേ സമയം നഗരസഭ എത്തിച്ചിരുന്ന ശുദ്ധജലം മാത്രമാണ് കുറെ ദിവസങ്ങളായി മുടങ്ങുന്നതെന്നു ആശുപത്രി അധികൃതർ പറഞ്ഞു. ആർഒ പ്ലാന്റുകൾ കേടുപാട് സംഭവിച്ചതെല്ലാം പരിഹരിച്ചുവെന്നും ഏതെങ്കിലും കാരണത്താൽ പ്രവർത്തിക്കാത്ത പ്ലാന്റുകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും അധിക‍ൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com