ADVERTISEMENT

മാന്നാർ ∙ ബുധനൂർ കടമ്പൂരിനെയും മാന്നാർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൂമ്പിനാൽ കടവ് ആംബുലൻസ് പാലത്തിൽ ഒഴുകിയെത്തിയ മാലിന്യം ഭീഷണിയുയർത്തുന്നു.കുട്ടംപേരൂർ ആറ്റിലെ തൂമ്പിനാൽ‍ കടവ് പാലത്തിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് കുപ്പികൾ, പഴന്തുണികൾ, പായലുകൾ, മരച്ചില്ലകളടക്കമാണ് പാലത്തിന്റെ പകുതി ഭാഗത്തോളം കെട്ടിക്കിടക്കുന്നത്. 2018ലെ പ്രളയത്തിൽ ഈ ആംബലുൻസ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണതാണ്. ഗതാഗതം നിലച്ച പാലം പിന്നീട് അറ്റകുറ്റപണികൾ ചെയ്താണ്.

ഇവിടെ കെട്ടിടക്കുന്ന തടയടക്കമുള്ള വസ്തുകൾക്ക് പാലത്തിന്റെ തൂണിൽ തടഞ്ഞു നിൽക്കുന്നതു കാലപ്പഴക്കമുള്ള ഈ പാലത്തിനു ഭീഷണിയാണ്.  സമീപവാസികളും ഉൾനാടൻ മത്സ്യത്തൊഴിലാളികളും ചേർന്ന് ഈ മാലിന്യം നീക്കം ചെയ്യുന്നതിനു ശ്രമം നടത്തിയെങ്കിലും മാലിന്യത്തിന്റെ അളവ് കൂടുതലായതിനാൽ നീക്കം ചെയ്യാനായില്ല. പാലത്തിനു താഴ്‌വശത്തു ആഴമുളളതിനാൽ ആറ്റിൽ ഇറങ്ങി മാലിന്യം നീക്കം ചെയ്യുന്നതിനും ബുദ്ധിമുട്ടാണ്. അധികൃതരുടെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com