മുട്ടത്തോടും ഉമിക്കരിയും കൊണ്ട് യേശുദാസിന്റെ ചിത്രം
Mail This Article
ആലപ്പുഴ• പാഴാക്കി കളയുന്ന മുട്ടത്തോടും ഉമിക്കരിയും കൊണ്ട് ഗാന ഗന്ധർവൻ യേശുദാസിന്റെ മനോഹരമായ ചിത്രം സൃഷ്ടിച്ചിരിക്കുകയാണ് പുത്തൻകാവ് മെട്രോപ്പോലീറ്റൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആരോൺ ഫിലിപ്പ്. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ ഈ ചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. എൻ.സി.സി. കേഡറ്റുകൾക്ക് നൽകാനായി സ്കൂളിൽ പുഴുങ്ങിയ മുട്ടയുടെ തോടാണ് കരവിരുതിനായി ഉപയോഗിച്ചത്.
ജില്ലാ കലോൽസവത്തിൽ ലളിതഗാന മത്സരത്തിൽ എഗ്രേഡ് നേടിയിട്ടുണ്ട്. ആപ്പിൾ പൊതിയും പാളയും ഉപയോഗിച്ചുള്ള പൂക്കൂട, സിഡി ആർട്, പിസ്ത തോട് ഉപയോഗിച്ചുള്ള പെൻ സ്റ്റാൻഡ്, നൈറ്റ് ലാമ്പ് എന്നിവയും നിർമാണത്തിൽ ഉൾപ്പെടുന്നു. മാന്തുക സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.കെ.ഒ.തോമസിന്റെയും അധ്യാപിക മറിയാമ്മ ഫിലിപ്പിന്റെയും മകനാണ് ആരോൺ ഫിലിപ്പ്.