ADVERTISEMENT

കലവൂർ ∙ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾക്കായി അരക്കോടിയോളം രൂപ ചെലവഴിച്ചു കാട്ടൂരിൽ സ്ഥാപിച്ച മത്സ്യ ക്ലസ്റ്റർ കേന്ദ്രം പ്ലാസ്റ്റിക് മാലിന്യംതള്ളൽ കേന്ദ്രമായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ വടക്ക് 2009 മേയ് 30ന് ഉദ്ഘാടനം ചെയ്ത കേന്ദ്രം ഏതാനും ദിവസങ്ങൾ മാത്രമാണു പ്രവർത്തിച്ചത്. പത്തു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ഇവിടെ ഇപ്പോൾ ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. 

പ്രത്യേക പദ്ധതിയായ മെഡികോമിൽ ഉൾപ്പെടുത്തി 40 സെന്റ് സ്ഥലത്തു നിർമിച്ച കെട്ടിടങ്ങളും യന്ത്രസാമഗ്രികളും നശിക്കുകയാണ്. അന്നത്തെ ഫിഷറീസ് മന്ത്രി എസ്.ശർമയാണ് ഉദ്ഘാടനം നിർവഹിച്ചത്. കടൽത്തീരത്തോടു ചേർന്ന കേന്ദ്രത്തിൽ മത്സ്യം എത്തിച്ചു സംസ്‌കരിച്ചു വിപണനം നടത്തുകയായിരുന്നു ലക്ഷ്യം. കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ചു ചെമ്മീൻ എത്തിച്ചു സംസ്‌കരിക്കുന്ന ജോലികളാണു നടത്തിയത്. എന്നാൽ പ്രദേശത്തു ദുർഗന്ധമുണ്ടാക്കുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നു പൂട്ടിയ കേന്ദ്രം പിന്നീടു തുറന്നിട്ടില്ല. 

ഫലപ്രദമായ മാലിന്യസംസ്കരണ സംവിധാനങ്ങളോടെ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള‍ തുടർന്നുണ്ടായില്ല. കോസ്റ്റ്‌ ഫോർഡ് നിർമിച്ച കെട്ടിടം കാടുകയറിയ നിലയിലാണ്. വയറിങ്ങും പ്ലമിങ്ങും ചെയ്തിരുന്നെങ്കിലും ഇവയെല്ലാം നശിച്ചു. ജനൽപാളികളും വാതിലുകളും തകർന്നിട്ടുണ്ട്. ഇവിടെ നിന്നുള്ള മലിനജലം സംസ്‌കരിക്കുന്നതിനു പ്രത്യേക പ്ലാന്റ് കെട്ടിടവും ഉണ്ടെങ്കിലും ഇതുവരെയും ഉപയോഗിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com