ADVERTISEMENT

ചാരുംമൂട്∙ തെളിയാത്ത തെരുവുവിളക്കിന്റെ പേരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് ലക്ഷങ്ങൾ വൈദ്യുതി ചാർജ് അടയ്ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മീറ്ററുകൾ സ്ഥാപിക്കാത്തതാണു കാരണം. ഗ്രാമീണ റോഡുകളിലെ പകുതിയോളം തെരുവുവിളക്കുകൾ പ്രകാശിക്കാത്തവയാണ്. മിക്ക പഞ്ചായത്തുകളിലും ഒരു ലക്ഷത്തിനു മുകളിലാണു വൈദ്യുതി ചാർജ് അടയ്ക്കേണ്ടി വരുന്നത്. തുക വർധിച്ചതിനെ തുടർന്ന് പല പഞ്ചായത്തുകളും മീറ്ററുകൾ സ്ഥാപിച്ചെങ്കിലും കാഴ്ചവസ്തുക്കളായി മാറി. മീറ്ററുകൾ വർഷങ്ങളായി പ്രവർത്തന രഹിതമാണ്. ഇതു കാരണം യഥാർഥ യൂണിറ്റ് കണ്ടെത്താൻ കഴിയുന്നില്ല.

വൈദ്യുതി ചാർജ് കുറയ്ക്കുന്നതിനായി പഞ്ചായത്തുകൾ എൽഇഡി ബൾബുകളാണു തെരുവുവിളക്കുകൾക്കായി ഉപയോഗിച്ചത്. എന്നാൽ 6 മാസത്തിൽ കൂടുതൽ ഈ ബൾബുകളും പ്രവർത്തിക്കില്ല. പഞ്ചായത്തുകൾ കരാ‍ർ അടിസ്ഥാനത്തിൽ ലൈൻമാൻമാരെ നിയമിക്കുന്നുണ്ടെങ്കിലും വിളക്കുകൾ യഥാസമയം പ്രകാശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമില്ല. റോഡിൽ എല്ലായിടത്തെയും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി വേണമെന്നാണു യാത്രികരും കച്ചവടക്കാരും ഉൾപ്പെടെ നിരന്തരം ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com