ADVERTISEMENT

ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു തെങ്കാശിയിലേക്കു പുതിയ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണു യാത്രക്കാർ കേട്ടത്. പുതുതായി കോഴിക്കോട്,ഇടുക്കി ഡിപ്പോകളിൽ നിന്നു 2 ബസുകളും ഇതിനായി അനുവദിച്ചിരുന്നു. ചെങ്ങന്നൂർ–ചെങ്കോട്ട–തെങ്കാശി റൂട്ടിൽ ബസ് നമ്പർ എടിഎം 286ഉം എടി 378ഉം സർവീസ് നടത്തുന്നതു സ്വപ്നം കണ്ടു കാത്തിരുന്ന യാത്രക്കാരെ നിരാശയിലാഴ്ത്തി 3 ദിവസങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ 3നു ചീഫ് ഓഫിസിൽ നിന്ന് ഉത്തരവെത്തി. ചെങ്ങന്നൂരേക്ക് അനുവദിച്ച 2 ബസുകളും സർവീസുകളും കോട്ടയം ഡിപ്പോയിലേക്കു മാറ്റിയെന്ന്.
കാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും കൂടുതൽ ലാഭകരമെന്നു കരുതി മാറ്റുന്നതാണെന്നാണു സൂചന.

പന്തളം, എറണാകുളം ഡിപ്പോകളിൽ നിന്ന് യഥാക്രമം ഹരിപ്പാട്, പത്തനംതിട്ട ഡിപ്പോകളിലേക്ക് അനുവദിച്ച തെങ്കാശി സർവീസുകളും മാറ്റിയിട്ടുണ്ട്.ഹരിപ്പാട്ടേക്ക് അനുവദിച്ച സർവീസ് കായംകുളത്തേക്കും പത്തനംതിട്ടയ്ക്ക് അനുവദിച്ചത് പാലായിലേക്കുമാണ് മാറ്റിയത്.2019 ലെ തമിഴ്നാടുമായുണ്ടാക്കിയ അന്തർസംസ്ഥാന കരാർ പ്രകാരമാണു പുതിയ സർവീസുകൾ ആരംഭിക്കുന്നത്.ചെങ്ങന്നൂരിലെ തമിഴ്നാട് സ്വദേശികളായ വ്യാപാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു പ്രയോജനകരമാകുമെന്നു കരുതിയിരുന്ന സർവീസുകളാണു നഷ്ടമായത്.നിലവിൽ കന്യാകുമാരി സർവീസ് മാത്രമാണു ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നുള്ള ഏക അന്തർസംസ്ഥാന സർവീസ്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com