ADVERTISEMENT

എടത്വ ∙ തലവടി പഞ്ചായത്തിൽ ശുദ്ധജലം ലഭിക്കാത്ത പൊതുടാപ്പുകൾ ഒഴിവാക്കിയപ്പോൾ പഞ്ചായത്തിന്റെ ലാഭം പ്രതിവർഷം 24.75 ലക്ഷം രൂപ.കഴിഞ്ഞ 20 വർഷത്തിലധികമായി പഞ്ചായത്തിൽ നിന്നും കരം കൊടുത്തിരുന്നത് 43.5 ലക്ഷം രൂപ ആയിരുന്നു.  തലവടി പഞ്ചായത്ത് 15 വാർഡുകളിലുമായി 359 പൊതുടാപ്പുകളാണ് സ്ഥാപിച്ചിരുന്നത്. പല വാർഡുകളിലും പകുതി ടാപ്പുകളിൽ പോലും വെള്ളം ലഭിച്ചിരുന്നില്ല. ലഭിക്കാത്ത വെള്ളത്തിനും ലക്ഷങ്ങൾ കരം അടച്ചിരുന്നു.

വെള്ളം ലഭിക്കാത്ത പൊതു ടാപ്പുകൾ ഒഴിവാക്കി വെള്ളക്കരം നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതി വകുപ്പു മന്ത്രിക്ക് വകുപ്പു നിവേദനം നൽകുകയായിരുന്നു.ആവശ്യം ശക്തമായതോടെ വാട്ടർ അതോറിറ്റി അധികൃതരും പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്തമായി ഓരോ വാർഡിലും സന്ദർശനം നടത്തി .വർഷങ്ങളായി വെള്ളം എത്താത്തതും അടുത്ത കാലത്തൊന്നും വെള്ളം ലഭിക്കാൻ സാധ്യയില്ലാത്തതുമായ പൊതു ടാപ്പുകൾ കണ്ടെത്തി.

ഇത്തരത്തിൽ 170 ടാപ്പുകളിലൂടെ വെള്ളം എത്തുന്നില്ലെന്നും  189 ടാപ്പുകളിലൂടെ മാത്രമാണ് വെള്ളം എത്തുന്നതെന്നും ആയിരുന്നു കണ്ടെത്തൽ. ഇതു പ്രകാരം വാട്ടർ അതോറിറ്റി ബില്ല് തയാറാക്കിയപ്പോൾ ഓരോ മാസവും 2.29 ലക്ഷം രൂപ മാത്രമാണ് ആയത്. തലവടി പഞ്ചായത്ത് തെക്കേക്കരയിലാണ് കൂടുതലും വെള്ളം എത്താതിരിക്കുന്നത്. ഇതേ അവസ്ഥയാണ് ഗാർഹിക ഉപഭോക്താക്കൾക്കും. ലഭിക്കാത്ത വെള്ളത്തിന് ഇപ്പോഴും കരം നൽകുകയാണ് പലരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com