ADVERTISEMENT

ആലപ്പുഴ∙ ഭീകരവാദികളെ അടിച്ചമർത്തുക എന്നതാണ് മോദിയുടെ ഗാരന്റിയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരള പദയാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്റെ കൊലയാളികൾക്കു വധശിക്ഷ ലഭിച്ചത് മോദിയുടെ ഗാരന്റി ആണ്. എന്നാൽ പോപ്പുലർ ഫ്രണ്ടുമായി ചങ്ങാത്തം സൃഷ്ടിക്കാനാണു സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലം എൻഡിഎക്ക് ഉള്ളതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ബദൽ രാഷ്ട്രീയത്തിന്റെ പ്രാണ പ്രതിഷ്ഠയാണു കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ, ശിവസേന സംസ്ഥാന അധ്യക്ഷൻ പേരൂർക്കട ഹരികുമാർ, ബിജെപി ജില്ലാ അധ്യക്ഷൻ എം.വി ഗോപകുമാർ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ, എസ്ജെഡി സംസ്ഥാന ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബി.ടി.രമ, നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ആർ.സുധീർ, ഘടകകക്ഷി നേതാക്കളായ പി.എസ്.രാമചന്ദ്രൻ, രാധാകൃഷ്ണ പണിക്കർ, സാജൻ, ബി.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച പദയാത്ര കൊമ്മാടിയിൽ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com