ADVERTISEMENT

ആലപ്പുഴ∙ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാർക്ക് ബൗദ്ധിക - മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളും സിആർപിഎഫ് ജവാൻമാരും അവരുടെ കുടുംബാംഗങ്ങളും സ്മരണാഞ്ജലി അർപ്പിച്ചു. ബൗദ്ധിക - മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ സേവ് ദ് ഫാമിലിയും സിആർപിഎഫ് ജവാന്മാരുടെ സംഘടനയായ ആലപ്പി റോയൽ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് ‌‌‌‌‌‌‘വേദന 2019’ എന്ന പേരിൽ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ ജവാന്മാരെ മെഴുകുതിരി തെളിച്ച് അനുസ്മരിച്ചു. സംഘാടകരായ കെ.മുജീബ്, സുരേഷ് പുന്നപ്ര, ആനന്ദൻ ചേർത്തല, ബിജു ചമ്പക്കുളം, ജയകുമാർ കണിച്ചുകുളങ്ങര, അൻസിൽ മണ്ണഞ്ചേരി, അഖിൽ രാജ് ആര്യാട്, ഷിജു തണ്ണീർമുക്കം, ജോസഫ് രാമപുരം, സിസ്റ്റർ ലിൻഡ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com