കംപ്യൂട്ടർ സർവീസ് സെന്റർ കത്തി നശിച്ചു

Mail This Article
×
മാന്നാർ ∙ ചെന്നിത്തല പുത്തുവിളപ്പടിയിൽ കംപ്യൂട്ടർ സർവീസ് സെന്റർ കത്തി നശിച്ചു.പുത്തുവിളപ്പടി നവോദയ സ്കൂളിന് സമീപം ടേക്ക് ഇറ്റ് ഈസി എന്ന സ്ഥാപനമാണ് ഇന്നലെ ഉച്ചയ്ക്ക് കത്തി നശിച്ചത്. സ്ഥാപന ഉടമ റജികുമാർ കടയടച്ച് പുറത്തു പോയ സമയത്ത് കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നതു കണ്ട കെട്ടിട ഉടമ സമീപമുള്ളവരെ അറിയിച്ചു. മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. 2 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി റജികുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.