ചെങ്ങന്നൂരിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും
Mail This Article
ചെങ്ങന്നൂർ ∙ മിത്രപ്പുഴക്കടവിൽ നിന്നുള്ള മെയിൻ പമ്പിങ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം മുടങ്ങും. കിഴക്കേനട –കോടിയാട്ടുകുളങ്ങര റോഡിൽ പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ചെങ്ങന്നൂർ നഗരസഭയിലെ കിഴക്കേനട, മാർക്കറ്റ്, ടൗൺ, റെയിൽവേസ്റ്റേഷൻ, മുണ്ടൻകാവ്, പുലിക്കുന്ന് പ്രദേശങ്ങളിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങുമെന്നു ചെങ്ങന്നൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. രണ്ടാഴ്ച മുൻപു ചോർച്ചയുണ്ടായെങ്കിലും അറ്റകുറ്റപ്പണി വൈകുന്നതോടെ വൻതോതിൽ ജലം നഷ്ടമായി. വേനൽ കടുത്തതോടെ മേഖലയിൽ പലയിടത്തും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ടാങ്കറുകളിൽ ജലവിതരണം നടത്തുന്നെങ്കിലും ഇതു മതിയാകുന്നില്ല.