ഒറ്റ മഴ, എസി റോഡിൽ പലേടത്തും വെള്ളക്കെട്ട്

Mail This Article
കുട്ടനാട് ∙ ഒറ്റ മഴയിൽ എസി റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട്. ശനിയാഴ്ച രാത്രിയാണു മങ്കൊമ്പ് അടക്കമുള്ള പ്രദേശങ്ങളിൽ വേനൽമഴ പെയ്തത്. മഴ പെയ്തതോടെ മങ്കൊമ്പ് തെക്കേക്കര ജംക്‌ഷനിലും ബ്ലോക്ക് ജംക്‌ഷനിലും വെള്ളക്കെട്ടായി. മങ്കൊമ്പ് തെക്കേക്കര ജംക്‌ഷനിൽ റോഡിൽ നിന്നു വെള്ളം ഓടയ്ക്കു മുകളിലൂടെ ഒഴുകി. വാഹന യാത്രികരും ബുദ്ധിമുട്ടിലായി. റോഡിൽ നിന്ന് ഓടയിലേക്കുള്ള ദ്വാരം അടഞ്ഞതും ചിലതു നിർമാണ കരാർ കമ്പനി അധികൃതർ അടച്ചു വച്ചതും പ്രതിസന്ധി സൃഷ്ടിച്ചു.
സമീപത്തെ വ്യാപാരികളും മറ്റും ഓടയിലേക്കുള്ള ദ്വാരങ്ങൾ തുറന്നതോടെയാണു വെള്ളക്കെട്ടിനു ശമനമുണ്ടായത്. കോടികൾ ചെലവഴിച്ചു നിർമിച്ച റോഡിൽ ഒറ്റ മഴയ്ക്കു വെള്ളക്കെട്ടു രൂപപെട്ടതിലുള്ള ആശങ്കയിലാണു നാട്ടുകാർ. മഴക്കാലമായാൽ വെള്ളക്കെട്ടു രൂക്ഷമായേക്കുമെന്നും അശാസ്ത്രീയമായ ഓട നിർമാണമാണു വെള്ളക്കെട്ടിന് ഇടയാക്കിയതെന്നും നാട്ടുകാർ ആരോപിച്ചു.