ADVERTISEMENT

മാവേലിക്കര∙ മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ പോയിന്റ്സ്മാൻ പ്രദീപ് കുമാറിനു നേരെ ആക്രമണം. ബുധനാഴ്ച രാത്രി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച് മദ്യപിച്ചെത്തിയയാൾ ആക്രമിക്കുകയായിരുന്നു. പാലരുവി എക്സ്പ്രസ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വരുമ്പോൾ സിഗ്നൽ നൽകുന്നതിനായി എത്തിയ പ്രദീപ് കുമാർ, പ്ലാറ്റ്ഫോമിൽ മദ്യപിച്ച് അസഭ്യം പറഞ്ഞ ആളിനെ അവിടെനിന്നും മാറ്റാൻ ശ്രമിച്ചു. ഇതിൽ ക്ഷുഭിതനായ 65 വയസ്സ് തോന്നിക്കുന്ന ആൾ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രദീപിന്റെ ദേഹത്ത് മുറിവേൽപ്പിച്ചു. മുറിവേറ്റ പ്രദീപ് കുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com