മഴ കനത്തു: ഓറഞ്ച് ചുവപ്പായി

Mail This Article
ആലപ്പുഴ∙ ഇന്നലെ വൈകിട്ട് മഴ കനത്തോടെ ജില്ലയുടെ ഓറഞ്ച് അലർട്ട് റെഡ് അലർട്ടായി മാറി. ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നല്ല വെയിലായിരുന്നു. എന്നാൽ വൈകിട്ട് മാനം കറുത്തു. വൈകിട്ട് 6 മുതൽ രാത്രി 9 വരെയുള്ള സ്ഥലങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വൈകിട്ട് അഞ്ചിന് എത്തി.
പിന്നാലെ കേന്ദ്രാ കാലാവസ്ഥ വകുപ്പ് ആലപ്പുഴ ഉൾപ്പെടെയുള്ള 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വൈകിട്ടോടെ പെരുമഴ തുടങ്ങി. 1.5 മുതൽ 6.4 സെന്റിമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. വൈകിട്ട് തുടങ്ങിയ മഴ രാത്രി വരെ നീണ്ടു. പലയിടത്തും വെള്ളക്കെട്ടുണ്ടായി. റോഡിൽ വെള്ളക്കെട്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു.