ADVERTISEMENT

തുറവൂർ ∙ മഴ തുടരുന്നതോടെ താഴ്ന്ന പ്രദേശങ്ങൾ പെയ്ത്തുവെള്ളം നിറഞ്ഞ് വെള്ളക്കെട്ടിലായി. പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിൽ മഴ ദുരിതം വിതയ്ക്കുകയാണ്. തുറവൂർ പഞ്ചായത്തിന്റെ 17–ാം വാർഡ് ഗുരുമന്ദിരം, തെക്കെ പുത്തൻകാട്, വടക്കേ പുത്തൻകാട് എന്നീ പാടശേഖരങ്ങൾക്കു സമീപവും തീരദേശമായ ഇണ്ടംതുരുത്ത്, വടക്കേക്കാട്, പള്ളിത്തോട്, പടിഞ്ഞാറെ മനക്കോടം. റോഡ് മുക്ക് എന്നിവിടങ്ങളിലുമായി നൂറിലേറെ വീടുകളാണ് വെള്ളത്തിലായത്.

പട്ടണക്കാട് പഞ്ചായത്തിലെ കോതകുളങ്ങര, അടിവയ്ക്കൽ, ആറാട്ടുവഴി തീരത്തുള്ള ഇരുപതോളം വീടുകൾ വെള്ളക്കെട്ടിലാണ്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോലി നടക്കുകയാണ്. പെയ്ത്തുവെള്ളം നിറഞ്ഞ പാടശേഖരത്തിലെ വെള്ളം ഒഴുക്കിവിടാൻ പാടശേഖര സമിതികളോടു നിർദേശിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ പറഞ്ഞു. 

ദേശീയപാതയിൽ ഇന്നലെ കാര്യമായ ഗതാഗതക്കുരുക്ക് നേരിട്ടില്ല. ചന്തിരൂർ, അരൂർ, അരൂർ ക്ഷേത്രം കവല എന്നിവിടങ്ങളിൽ പാതയോരത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഉയരപ്പാത നിർമാണ കരാറുകാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്തു വെള്ളക്കെട്ട് ഒഴിവാക്കുന്നുണ്ട്. പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളുടെ തീരമേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com