വീട്ടുമുറ്റത്ത് ‘അജ്ഞാത മൃഗം’; വനംവകുപ്പിനെ വിവരമറിയിച്ചെന്ന് വീട്ടുകാർ

Mail This Article
×
അമ്പലപ്പുഴ ∙ ‘ദേ, പുലി, പുലി...’ എന്ന ആഷ്നയുടെയും മാതാവ് ഷംലയുടെയും ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് പുന്നപ്ര പറവൂർ കിഴക്ക് കോന്നോത്തുതറ വീട്ടിലെ മറ്റു കുടുംബാംഗങ്ങൾ വീടിനു പുറത്തേക്കു ഇറങ്ങിയത്. വീടിനു മുന്നിലിരിക്കുമ്പോൾ ‘പുലിയുടെ രൂപസാദൃശ്യമുള്ള മൃഗത്തെ’ കണ്ടെന്നാണ് ഇവർ പറയുന്നത്. ചൊവ്വാഴ്ച രാത്രി 8.30ന് ആയിരുന്നു സംഭവം. തുടർന്നു വീടിനു സമീപത്തെ പാലത്തിൽ കയറിയ മൃഗം നിർമാണത്തിലിരിക്കുന്ന മറ്റൊരു വീടിനു സമീപത്തേക്കു പോയി. പിന്നാലെ തിരഞ്ഞെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരു വർഷം മുൻപ് പ്രദേശത്ത് അജ്ഞാത മൃഗത്തെ കണ്ടെന്നു പറവൂർ കിഴക്ക് ഏഴരയിൽ പ്രജിത്ത് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.