പൈപ്പ് പൊട്ടൽ: ആലപ്പുഴ നഗരത്തിൽ ജലവിതരണം നിർത്തിവച്ചു
Mail This Article
×
ആലപ്പുഴ ∙ ദേശീയപാതയുടെ നിർമാണത്തിനിടെ അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്നു പുറക്കാട് ഭാഗത്തേക്കുള്ള ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയതു മൂലം തകഴിയിൽ നിന്നുള്ള ജലവിതരണം ഇന്നലെ രാത്രി മുതൽ നിർത്തിവച്ചു. പുറക്കാട് ഭാഗത്തെ പൈപ്പ് ലൈൻ പൊട്ടുന്നതു പതിവായതോടെ ദിവസങ്ങളായി ആലപ്പുഴയിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.
കച്ചേരിമുക്കിൽ നിന്നു പുറക്കാട് ഭാഗത്തേക്കും ആലപ്പുഴ ഭാഗത്തേക്കും പൈപ്പ് ലൈനുണ്ട്. ഇതിൽ പുറക്കാട് ഭാഗത്തേക്കുള്ള ലൈനാണ് ദേശീയപാതയുടെ നിർമാണ ജോലികൾക്കിടെ തുടർച്ചയായി പൊട്ടുന്നത്. തകഴിയിൽ നിന്നുള്ള ജലവിതരണം നിർത്തിവച്ചതിനെ തുടർന്ന് പുന്നപ്ര, ആലപ്പുഴ നഗരം, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.