ADVERTISEMENT

കുട്ടനാട് ∙ കുഴികളും വെള്ളക്കെട്ടും മാമ്പുഴക്കരി–കളങ്ങര–എടത്വ റോഡിൽ യാത്രാ ദുരിതം. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചിട്ടും കെഎസ്ടിപിയുടെ അനാസ്ഥ മൂലം കാലവർഷത്തിനു മുൻപായി കുഴികൾ അടയ്ക്കാൻ പോലും സാധിച്ചില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. പുതുക്കരി പള്ളിക്കു തെക്കുവശവും കോയിപ്പുറത്തു കാവ് ദേവി ക്ഷേത്രത്തിനു മുൻപുള്ള ഭാഗത്തും വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. മാമ്പുഴക്കരി മുതൽ കോയിൽപുറത്തു കാവ് ക്ഷേത്രത്തിനു സമീപം വരെ റോഡ് തീർത്തും തകർന്ന നിലയിലാണ്. റോഡിലെ മെറ്റൽ ഇളകി കിടക്കുന്നതും കുഴികൾ രൂപപ്പെട്ടതും യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു.  

കുഴിയിൽ വീണും ഇളകി കിടക്കുന്ന മെറ്റലിൽ കയറിയും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു നിത്യ സംഭവമാണ്. മാമ്പുഴക്കരി, മിത്രക്കരി, പുതുക്കരി, ഊരുക്കരി, തെക്കേ പുതുക്കരി, കളങ്ങര പ്രദേശത്തെ സ്കൂൾ കുട്ടികൾ അടക്കം ഒട്ടനവധി ആളുകളാണു റോഡിനെ നിത്യവും ആശ്രയിക്കുന്നത്. സ്കൂൾ കുട്ടികൾ സൈക്കിളിൽ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതു രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. 

എസി റോഡിനെയും തിരുവല്ല–അമ്പലപ്പുഴ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആയതിനാൽ ഒട്ടനവധി വാഹനങ്ങളാണു റോഡിനെ ആശ്രയിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണം എന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പൊതുമരാമത്തു വകുപ്പ് മന്ത്രിക്കു നിവേദനം സമർപ്പിച്ചതായും അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ സമര പരിപാടിക്കു നേതൃത്വം നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമോദ് ചന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com