ആലപ്പുഴ ജില്ലയിൽ ഇന്ന് (05-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഗവ.ഐടിഐയിൽ ഇൻസ്ട്രക്ടർ അഭിമുഖം നാളെ
ചെങ്ങന്നൂർ ∙ ഗവ.ഐടിഐയിൽ സർവേയർ, ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡുകളിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു നടത്തും. ഫോൺ: 0479-2452210, 0479- 2953150.
ഐഎച്ച്ആർഡി: ബിഎസ്‌സി സീറ്റൊഴിവ്
മാവേലിക്കര ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബികോം കോഴ്സുകൾക്കു സീറ്റൊഴിവുണ്ട്. 0479 2304494
യുഐടിയിൽ സീറ്റൊഴിവ്
ചെങ്ങന്നൂർ ∙ യുഐടിയിൽ ബികോം (ഫിനാൻസ്), ബിബിഎ (ഓപ്പറേഷൻസ് ആൻഡ് ലോജിസ്റ്റിക്സ്) എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്കും സേ പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുന്നവർക്കും ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാം. 8943767230, 9497138176, 0479 2080919. എസ്‌സി, എസ്ടി, ഒബിസി (എച്ച്) വിഭാഗത്തിലുള്ള വിദ്യാർഥികൾക്കു ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. റജിസ്ട്രേഷൻ കോളജിൽ സൗജന്യമാണ്.
സൗജന്യ നിരക്കിൽ തെങ്ങിൻതൈ
മാന്നാർ ∙ പഞ്ചായത്ത് കൃഷിഭവന്റെ പരിധിയിലുള്ള കർഷകർക്ക് കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം 50 % സബ്സിഡി നിരക്കിൽ വിതരണത്തിനായി ഗുണമേന്മയുള്ള ഡബ്ല്യുസിടി തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. 100 രൂപ വിലയുള്ള തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ വിതരണം ചെയ്യും. കരം അടച്ച രസീതുമായി ഇന്നു മാന്നാർ കൃഷി ഭവനിൽ നിന്നു കൈപ്പറ്റണമെന്നു മാന്നാർ കൃഷി ഓഫിസർ അറിയിച്ചു.
ഐഎച്ച്ആർഡി: ബിഎസ്‌സി സീറ്റൊഴിവ്
മാവേലിക്കര ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബികോം കോഴ്സുകൾക്കു സീറ്റൊഴിവുണ്ട്. 0479 2304494
ഡോക്ടർ നിയമനം
തണ്ണീർമുക്കം ∙ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള തണ്ണീർമുക്കം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ദിവസവേതന/ കരാർ അടിസ്ഥാനത്തിൽ സായാഹ്ന ഒപി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10.30ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ലാറ്ററൽ എൻട്രി
തുറവൂർ ∙ കെൽട്രാക് പോളിടെക്നിക്കിൽ നടത്തുന്ന ഡിപ്ലോമ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് കോഴ്സിലേക്ക് 2–ാം വർഷ ലാറ്ററൽ എൻട്രി പ്രവേശനം 5 മുതൽ 9 വരെ അരൂർ കെൽട്രോൺ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കെൽട്രാക് ഓഫിസിൽ നടക്കും. 9495379153.
സീറ്റ് ഒഴിവ്
മുഹമ്മ ∙ കേരള സർവകലാശാല പ്രാദേശിക കേന്ദ്രമായ യുഐടി മുഹമ്മ റീജനൽ സെന്ററിൽ ബിബിഎ, ബികോം കോ– ഓപ്പറേഷൻ എന്നീ ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 10ന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. 8547909956, 9744696141.