ADVERTISEMENT

 സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
കറ്റാനം ∙ എൻഎസ്എസ് 20-ാം നമ്പർ കരയോഗത്തിലെ അംഗങ്ങളുടെ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളിൽ നിന്നും സ്കോളർഷിപ്പുകൾക്കും എൻഡോവ്മെന്റുകൾക്കുമുള്ള അപേക്ഷകൾ ക്ഷണിച്ചു. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം 15ന് മുൻപ് കരയോഗം സെക്രട്ടറിയെ ഏൽപിക്കണം..

സീറ്റൊഴിവ്
ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ എൻആർഐ ക്വോട്ടയിലുള്ള ബിടെക് പ്രവേശനത്തിന് അപേക്ഷകൾ ഈ മാസം 26നു വൈകിട്ട് 5 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. വെബ്സൈറ്റുകൾ; www.ceconline.edu, www.ihrd.ac.in. ഫോൺ: 0479 2454125, 8848922404

അധ്യാപക ഒഴിവ്
ചെങ്ങന്നൂർ ∙ എൻജിനീയറിങ് കോളജിൽ 2024-25 അധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള അസിസ്റ്റന്റ് പ്രഫസർ ഇൻ കംപ്യൂട്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 11ന് രാവിലെ 10.30ന് അഭിമുഖം. വെബ്സൈറ്റ്: www.ceconline.edu. ഫോൺ: 0479 2454125, 0479 2455125.

തെങ്ങിൻതൈകൾ വിതരണത്തിന്
ആലപ്പുഴ∙ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കായംകുളം പ്രാദേശിക കേന്ദ്രത്തിൽ നിന്നു മികച്ചയിനം ചാവക്കാട് കുറിയ പച്ച, ഓറഞ്ച്, മലയൻ കുറിയ പച്ച, പശ്ചിമ തീര നെടിയ നാടൻ എന്നീ ഇനങ്ങളിലെ തെങ്ങിൻതൈകൾ ലഭ്യമാണ്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഫോൺ വഴി ബുക്ക് ചെയ്യാം. 85474 65733.

ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു
ആലപ്പുഴ∙ ജില്ലയിൽ കടൽ രക്ഷാ പ്രവർത്തനത്തിനും പട്രോളിങ്ങിനുമായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ പരിശീലനം നേടിയ മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20–45. 11 മാസത്തേക്കു കരാർ അടിസ്ഥാനത്തിലാണു നിയമനം അസി. ഡയറക്ടർ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി, ആലപ്പുഴ 688561 എന്ന വിലാസത്തിൽ 19 ന് മുൻപ് അപേക്ഷിക്കണം. 0477 2297707.

സ്പോട് അഡ്മിഷൻ
കായംകുളം∙ ഗവ.വനിതാ പോളിടെക്‌നിക് കോളജിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് കംപ്യൂട്ടർ എൻജിനീയറിങ്,ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ കോഴ്സുകളിൽ 8 ന് രാവിലെ 11 വരെ സ്പോട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത പ്ലസ്ടു സയൻസ്/ഐടിഐ 50% മാർക്കോടെ  പാസായവർക്കും പങ്കെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com