രണ്ടാഴ്ചയ്ക്കിടെ എട്ട് മോഷണങ്ങൾ; അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെ സംശയം

Mail This Article
കായംകുളം∙ചേരാവളളിയിലെ മോഷണ പരമ്പരയ്ക്ക് പിന്നിൽ ജയിലിൽ നിന്ന് അടുത്തിടെയിറങ്ങിയ ചില മോഷ്ടാക്കളെന്ന് പൊലീസിന് സംശയം. ചെറുകിട മോഷണത്തിൽ തൽപരരായ ചിലരെയാണ് പൊലീസ് സംശയിക്കുന്നത്. ഇവർ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയതെന്ന് വിവരമുണ്ട്. ചെറിയ മോഷണങ്ങൾ തനിച്ച് നടത്തി സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്ന രീതിയാണ് ഇവരുടേത്. ചേരാവള്ളിയിൽ രണ്ടാഴ്ചയ്ക്കിടെ എട്ട് മോഷണങ്ങൾ ഉണ്ടായി.
ഇത് രണ്ടും നടത്തിയത് ഒരാൾ തന്നെയാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ചേരാവള്ളി ക്ഷേത്രത്തിന് സമീപത്തെ സ്റ്റേഷനറി കടയിൽ മോഷണം നടത്തുന്നതിനിടെ സിസിടിവിയിൽ ദൃശ്യം പതിഞ്ഞിട്ടിട്ടുണ്ട്. കൊല്ലം സ്വദേശിയായ മോഷ്ടാവാണോ ഇതെന്ന് പരിശോധിക്കുന്നുണ്ട്.മറ്റൊരു മോഷ്ടാവിനെ കായംകുളം സ്റ്റേഷനിൽ ദിവസവും വിളിച്ചുവരുത്തി റജിസ്റ്ററിൽ ഒപ്പ് വയ്പ്പിക്കുന്നുണ്ട്. ഹരിപ്പാട്ടും അടുത്തിടെ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അതിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.