ADVERTISEMENT

കാലാവസ്ഥ
ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്തു രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത. കേരള-കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണം.

ഭിന്നശേഷി അവാർഡിനു നിർദേശിക്കാം
ആലപ്പുഴ ∙ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡിന് നാമനിർദേശങ്ങൾ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിർദിഷ്ട മാനദണ്ഡ പ്രകാരമാണു നാമനിർദേശം നൽകേണ്ടത്. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോർപറേഷൻ വിഭാഗങ്ങളിലുള്ളവ സാമൂഹികനീതി ഡയറക്ടർക്കു നേരിട്ടു നൽകണം. അവസാന തീയതി ഓഗസ്റ്റ് 30. 0477 2253870.

വനിതാകമ്മിഷൻ അദാലത്ത് 11ന്
ആലപ്പുഴ ∙ സംസ്ഥാന വനിതാ കമ്മിഷൻ മെഗാ അദാലത്ത് 11നു രാവിലെ 10 മുതൽ ആലപ്പുഴ ജെൻഡർ പാർക്ക് ഹാളിൽ നടക്കും.

റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ ∙ അമ്പലപ്പുഴ  – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് 83 (ഗുരുമന്ദിരം ഗേറ്റ്) ഇന്നു രാവിലെ 8 മുതൽ 11നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും. വാഹനങ്ങൾ ലവൽ ക്രോസ് 84 (മാധവൻമുക്ക് ഗേറ്റ്) വഴി പോകണം.

ഒറ്റത്തവണ  തീർപ്പാക്കൽ 
ഹരിപ്പാട് ∙ കാർത്തികപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ മാർച്ച് 31 വരെ ആർബിട്രേഷൻ എക്സിക്യൂഷൻ കേസുകളിൽ പെട്ട വായ്പക്കാർക്കു മാത്രമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടങ്ങി. 31 വരെയാണ് ആനുകൂല്യം. നടപടി  നേരിടുന്ന കുടിശികക്കാർ ഈ അവസരം ഉപയോഗിക്കണമെന്നു സെക്രട്ടറി അറിയിച്ചു.

കൺവൻഷൻ
പാണ്ടനാട് ∙ ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം പാണ്ടനാട് പഞ്ചായത്ത്തല കൺവൻഷൻ കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം ഉദ്ഘാടനം ചെയ്തു. സ്മൃതി കേന്ദ്രം പ്രസിഡന്റ് കെ.ബി.യശോധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജി പിണ്ഡ്രംകോട്ട്, സണ്ണി പുഞ്ചമണ്ണിൽ, എൽസി കോശി, മാത്യു ജേക്കബ്, ടി.ഡി.മോഹനൻ, ഫിലോമിന  തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com