ADVERTISEMENT

കുട്ടനാട് ∙ ഡ്രോൺ ഉപയോഗിച്ചു നെൽവിത്തു വിതയ്ക്കുകയുമാകാം. സംസ്ഥാനത്ത് ആദ്യമായി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു വിതച്ചതു കാർഷിക സർവകലാശാലയാണ്. കുട്ടനാട് മങ്കൊമ്പിലെ ഡോ. എം.എസ്.സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രവും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും ചേർന്നു ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചെമ്പടി ചക്കൻകരി പാടശേഖരത്തിലെ എം.കെ.വർഗീസ് മണ്ണൂപറമ്പിലിന്റെ ഒരേക്കർ കൃഷിയിടത്തിലാണു വിജയകരമായി ഡ്രോൺ ഉപയോഗിച്ചു വിത നടത്തിയത്. 10 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് ഡ്രോണിൽ ഉള്ളത്. 10 കിലോഗ്രാമിൽ താഴെ വിത്ത് ഇതിൽ നിറയ്ക്കാം. ഒരേക്കറിൽ ഏതാണ്ട് 30 കിലോ വിത്താണ് വിതച്ചു നോക്കിയത്.

3–4 തവണയായി ഡ്രോൺ ഉപയോഗിച്ചു. ആകെ വേണ്ടിവന്നത് വെറും 10 മിനിറ്റ്. സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല മെച്ചങ്ങൾ. ആളുകൾ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റു വിത്തുകൾ താഴ്ന്നു പോകുന്നത് ഒഴിവാക്കാം. ആളുകൾ കൃഷിയിടത്തിൽ ഇറങ്ങാത്തതിനാൽ പുളി ഇളകുന്നത് ഒഴിവാക്കാം. നിശ്ചിത അളവിൽ വിതയ്ക്കുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറയുന്നതും ഇല്ലാതാകും. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒഴിവാകും. ആദ്യ പരീക്ഷണം വിജയിച്ചതിനാൽ ഈ ഡ്രോൺവിദ്യ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവരെ നെല്ലോലകളിൽ വളം പ്രയോഗിക്കാനാണു ഡ്രോൺ ഉപയോഗിച്ചിരുന്നത്. ഇനി ചുവട്ടിൽ വളം പ്രയോഗിക്കാനും ഡ്രോൺ ഉപയോഗിക്കാമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com