ആലപ്പുഴ ജില്ലയിൽ ഇന്ന് (08-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നാളെ
ആലപ്പുഴ∙ ജില്ലയിൽ 1992 പേർ നാളെ ആരംഭിക്കുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയെഴുതും. 5,6,7,12,13,14 തീയതികളിലാണു പരീക്ഷ. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കായംകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഹരിപ്പാട് ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കിടങ്ങറ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ആലപ്പുഴ ഗവ മുഹമ്മദൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കലവൂർ ഗവ.എച്ച്.എസ്.എസ് ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണു പരീക്ഷ നടക്കുന്നത്.
വൈദ്യുതി മുടക്കം
അപ്പക്കൽ,അപ്പക്കൽ വടക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙ ബീഫ് സ്റ്റാളിന് സമീപം അപകടാവസ്ഥയിലുള്ള മരം വെട്ടി മാറ്റുന്നതിനാൽ സൗത്ത് സെക്‌ഷനിലെ ഇഎംഎസ് സ്റ്റേഡിയം, വ്യവസായ ഓഫിസ്, ചാരായ ഷാപ്പ് ഇടവഴി, റെയ്ബാൻ, ചങ്ങനാശേരി ജംക്‌ഷൻ, കെഎഫ്സി പരിസരം, വലിയകുളം കുടുംബശ്രീ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.ആലപ്പുഴ ടൗൺ സെക്‌ഷനിൽ മൈജി, ഇൻഡസ്ട്രിയിൽ, റെയ്ബാൻ, മുത്തൂറ്റ് സ്കാൻ, പഴവങ്ങാടി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. കലക്ടർ ബംഗ്ലാവ്, ഡിവൈഎസ്പി, വെസ്റ്റേൺ ക്ലാസിക്, ഗാന്ധി സൺ, മലയ, പൂപ്പള്ളി, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6.30 വരെ ഭാഗികമായും വൈദ്യുതി തടസ്സം നേരിടുംആലപ്പുഴ നോർത്ത് സെക്‌ഷനിൽ എസ്എൻ ജംക്‌ഷൻ, തോട്ടാത്തോട് ഈസ്റ്റ് എന്നിവിടങ്ങളിൽ ഇന്നു 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ആലപ്പുഴ ∙ എസ്ഡി കോളജിൽ കെമിസ്ട്രി വിഷയത്തിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. 9 ന് മുൻപായി പ്രിൻസിപ്പൽ, എസ്ഡി കോളജ്, സനാതനപുരം പിഒ, ആലപ്പുഴ എന്ന വിലാസത്തിൽ സമർപ്പിക്കണം