കുട്ടനാട് താലൂക്ക് വികസന സമിതി യോഗം; ഫണ്ടുണ്ടായിട്ടും വികസനം വൈകി: വിമർശിച്ച് എംഎൽഎ

Mail This Article
കുട്ടനാട് ∙ കുട്ടനാടിന്റെ സമഗ്രമായ വികസനത്തിനായി ഒരു കാലത്തും ഇല്ലാത്ത വിധം സർക്കാർ ഫണ്ട് നൽകിയിട്ടും സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഉണ്ടായിട്ടുള്ള കാലതാമസം വളരെ ഗൗരവത്തോടെ കാണുന്നതായി തോമസ് കെ.തോമസ് എംഎൽഎ. താലൂക്ക് വികസന സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരോടു വിശദീകരണം തേടാൻ എംഎൽഎ നിർദേശം നൽകി.വെളിയനാട് സിഎച്ച്സി, നീലംപേരൂർ പിഎച്ച്സി കെട്ടിടങ്ങളുടെ നിർമാണം മുടങ്ങിയ വിഷയവും കിടങ്ങറ-കണ്ണാടി റോഡ് നവീകരണത്തിനു തുക അനുവദിക്കണം, റവന്യു വകുപ്പിന്റെ കീഴിൽ ഗ്രാമ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം നടത്തണം
കാലവർഷ കെടുതിയിൽ വീടുകൾക്കു കേടു പാടു സംഭവിച്ചു ദുരിതാശ്വാസത്തിന് അർഹരായവർക്കുള്ള ധന സഹായം അടിയന്തരമായി ലഭ്യമാക്കണം. കിടങ്ങറ കെസി പാലത്തിന്റെ തെക്ക് കിഴക്കേ തീരത്തെ അപ്രോച്ച് റോഡ് പുനർ നിർമിക്കണം, ചമ്പക്കുളം കനാൽ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡിൽ ഒരു സ്പാൻ പുതുതായി നിർമിക്കണം, ജല അതോറിറ്റിക്കു കീഴിൽ നിലവിൽ വെള്ളം വിതരണം ചെയ്തിരുന്ന ലൈനുകളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ശുദ്ധജല വിതരണം പുന:സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണു പ്രധാനമായും യോഗത്തിൽ ഉന്നയിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസി ജോളി, പി.കെ.വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മന്മഥൻ നായർ, ഗായത്രി ബി.നായർ, ബിന്ദു ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീകാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ വർഗീസ് ജോസഫ് വല്യാക്കൽ, ബോബൻ ജോസ്, തഹസിൽദാർ പി.വി.ജയേഷ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.കെ.അശോകൻ, അലക്സ് മാത്യു, സാബു തോട്ടുങ്കൽ, ജോണി പുലിമുഖം, തോമസ് കട്ടത്തറ, റോചാ സി.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.