ADVERTISEMENT

തണ്ണീർമുക്കം∙ തണ്ണീർമുക്കം ബണ്ട് റോഡിലെ കുഴികൾ വാഹനങ്ങൾക്ക് അപകടക്കെണിയായി. അൻപതോളം കുഴികൾ ബണ്ടിന്റെ ഒന്നാം ഘട്ടം മുതൽ മൂന്നാം ഘട്ടം വരെയുണ്ട്. തണ്ണീർമുക്കത്ത‌ു നിന്ന‌ു തുടങ്ങുന്ന ഒന്നാം ഘട്ടത്തിലും അംബിക‌ാ മാർക്കറ്റിൽ നിന്നു തുടങ്ങുന്ന രണ്ടാം ഘട്ടത്തിലുമാണ് കൂടുതൽ കുഴികളുള്ളത്. വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. ആലപ്പുഴ– മധുര പാതയിൽ ഉൾപ്പെട്ട ഭാഗമാണ് തണ്ണീർമുക്കം ബണ്ട്. ഒരു വർഷം മുൻപ്  ഒട്ടേറെ കുഴികളുണ്ട‌ായപ്പോൾ പൊതുമരാമത്ത് വകുപ്പ് കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കാൻ ശ്രമിച്ചതാണ്. വീണ്ടും കുഴികളുണ്ടായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. നൂറുകണക്കിന് ടിപ്പർ ലോറികളും ബസുകളും സഞ്ചരിക്കുന്ന തിരക്കേറിയ  റോഡ് നന്നാക്കാൻ വൈകുന്നതിൽ പരക്കെ പ്രതിഷേധമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com