ADVERTISEMENT

മുഹമ്മ ∙ വേമ്പനാട്ടു കായലിൽ നിന്നു കറുത്ത കക്ക വാരി ഉപജീവനം കഴിക്കുന്ന തൊഴിലാളികൾ ഗുരുതരമായ പ്രതിസന്ധിയിലെന്ന് ചൂണ്ടിക്കാട്ടി കക്കാ തൊഴിലാളി യൂണിയൻ (എഐടിയുസി) ഫിഷറീസ് മന്ത്രിക്കും കൃഷി മന്ത്രിക്കും നിവേദനം നൽകി.  കേരളത്തിലെ 12 കക്കാ വ്യവസായ സഹകരണ സംഘങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്നു. കാർബൈഡ് കമ്പനികൾ പൂട്ടിയതും തമിഴ്നാട്ടിൽ കക്ക ഉപയോഗിച്ചുള്ള വ്യവസായങ്ങൾ നിലച്ചതും ഡോളോമൈറ്റിന്റെ വൻതോതിലുള്ള ഇറക്കുമതിയും മൂലം  തൊഴിൽമേഖല കടുത്ത പ്രതിസന്ധിയിലാണ്. 

 പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ചു കക്ക വാരാൻ കായലിൽ വള്ളമിറക്കുന്ന തൊഴിലാളികൾക്ക് വാരിക്കൊണ്ടു വരുന്ന കക്ക പുഴുങ്ങി ഇറച്ചി ശേഖരിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. ട്രോളികളിൽ കയറ്റി ദൂരെ വീടുകളിൽ കൊണ്ടുവന്നാണ് പലരും കക്ക തിളപ്പിച്ചെടുക്കുന്നത്.  പോളപ്പായൽ തിങ്ങി നിറഞ്ഞതിനാലും കായലിലേക്ക് ഇറങ്ങാൻ പടികൾ ഇല്ലാത്തതിനാലും സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ബുദ്ധിമുട്ടുന്നു. പരിഹാര നടപടി വേണമെന്നാവശ്യപ്പെട്ട് കക്കാ തൊഴിലാളി യൂണിയൻ (എഐടിയുസി) ഫിഷറീസ് മന്ത്രിക്കും കൃഷി മന്ത്രിക്കും നിവേദനം നൽകി. പ്രസിഡന്റ് കെ.ബി. ബിമൽറോയ്, സെക്രട്ടറി വി.പി.ചിദംബരൻ, സി.കെ.ചിദംബരൻ, പി.എം.രാജൻ, പി.വി.ഭാർഗവൻ, കെ.ഡി.വേണു, മിനി രാജേന്ദ്രൻ, കെ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com