ADVERTISEMENT

പുളിങ്കുന്ന് ∙ ആലപ്പുഴ മങ്കൊമ്പിൽ നാലുകെട്ട് വീടിന് തീപിടിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ പടിഞ്ഞാറെ കൊട്ടാരം വീട്ടിൽ സുബ്രഹ്മണ്യ അയ്യറുടെ വീടാണ് കത്തിയത്. ചൊവ്വാ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. തീ പടരുന്നത് തടയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയതിനാൽ വീട് പൂർണമായി കത്തി നശിച്ചില്ല. 

വീട്ടിൽ താമസിച്ചിരുന്നവർ അപകടം കൂടാതെ രക്ഷപ്പെട്ടു. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ പൂർണമായി അണച്ചത്. വീടിന്റെ പകുതിയോളം ഭാഗം കത്തി നശിച്ചു. തടിയിൽ നിർമ്മിച്ച പഴയ നാലുകെട്ട് വീടാണ് കത്തിയത്.

English Summary:

House Fire in Alappuzha: Quick Response Prevents Tragedy, No Casualties Reported

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com