തകർന്ന റോഡ് ജനകീയ പങ്കാളിത്തത്തോടെ പുനർനിർമിച്ചു

Mail This Article
കുട്ടനാട് ∙ തകർന്ന റോഡ് ജനകീയ പങ്കാളിത്തത്തോടെ പുനർ നിർമിച്ചു മാമ്പുഴക്കരി നിവാസികൾ. രാമങ്കരി പഞ്ചായത്ത് 4–ാം വാർഡിലെ മാമ്പുഴക്കരി ബ്ലോക്ക് ജംക്‌ഷനിൽ നിന്നു മാമ്പുഴക്കരി 442–ാം എസ്എൻഡിപിയിലേക്കുള്ള റോഡാണു നാട്ടുകാരുടെ നേതൃത്വത്തിൽ താൽക്കാലികമായി അറ്റകുറ്റപ്പണികൾ നടത്തിയത്.
റോഡിന്റെ യോചനീയാവസ്ഥയ്ക്കു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു 4–ാം വാർഡിലെ സുകൃതം, ത്രിവേണി കുടുംബശ്രീ പ്രവർത്തകരും മാമ്പുഴക്കരി 442-ാം നമ്പർ ശാഖാ ഭാരവാഹികളും ചേർന്നു ജനകീയ കമ്മിറ്റി രൂപീകരിച്ചാണു താൽക്കാലിക പരിഹാരം കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ നിലവിലെ കുഴികൾ അടച്ചു. കാൽനട യാത്രികർക്കും വാഹന യാത്രികർക്കും അപകടം കൂടാതെ യാത്ര ചെയ്യുവാനായി ക്വാറി മക്ക് നിരത്തിയാണു കുഴികൾ അടച്ചത്.
ശാഖാ സെക്രട്ടറി ആർ.രാധാകൃഷ്ണൻ, എ.കെ.ശ്രീകുമാർ, സോമനാഥൻ, നിർമ്മലാനന്ദൻ, ലേഖാ വിനോദ്, ഗീതാ രാജു, സുശീലൻ, സജീവ്, റിൻസ് ദേവസ്യ തുടങ്ങിയവർ നേതൃത്വം വഹിച്ചു.kuttanadകഴിഞ്ഞ കുറെ വർഷങ്ങളായി തകർന്നു ഗതാഗത യോഗ്യമല്ലാതായി കിടക്കുകയായിരുന്നു. വെളിയനാട് ബ്ലോക്ക് ഓഫിസിനു മുൻപിലൂടെ കടന്നു പോകുന്ന റോഡിനോട് അധികൃതർ തികഞ്ഞ അവഗണനയാണു കാട്ടിയതെന്നു നാട്ടുകാർ ആരോപിച്ചു. നവകേരള സദസ്സിൽ അപേക്ഷ കൊടുത്തിട്ടും പിഡബ്ല്യുഡി റോഡ് അല്ലെന്ന കാരണത്താൽ അവഗണിച്ചു.
എംഎൽഎക്കു കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ എസ്റ്റിമേറ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.