ADVERTISEMENT

ഹരിപ്പാട്∙ വീയപുരം– മാന്നാർ  റോഡിൽ മേൽപാടത്ത് അപകടം വർധിക്കുന്നു. തുരുത്തേൽ പാലത്തിന് കിഴക്ക് ഭാഗത്തുള്ള  ചെറിയ വളവും വാഹനങ്ങളുടെ അമിത വേഗവുമാണ് അപകടത്തിന് കാരണമാകുന്നത്. കഴിഞ്ഞ ദിവസം രാത്രി കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞെങ്കിലും  യാത്രക്കാരൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.  വിവരം അറിഞ്ഞെത്തിയ വീയപുരം പൊലീസും നാട്ടുകാരും ചേർന്ന്  കാർ ഉയർത്തി ഡ്രൈവറെ രക്ഷപ്പെടുത്തി. കഴിഞ്ഞയാഴ്ച സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവതിക്ക് പരുക്കേറ്റു.ഒരു മാസം മുൻപ് നിയന്ത്രണം വിട്ട് സ്കൂട്ടറും കാറും പാടശേഖരത്തിലേക്ക് മറിഞ്ഞിരുന്നു.  റോഡിന്റെ ഒരു വശം പാടശേഖരമാണ്. 

വാഹനങ്ങൾ പാടശേഖരത്തിലേക്ക് മറിയാതിരിക്കാൻ സുരക്ഷാ വേലി നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.  അപകടം സംഭവിച്ചാൽ 10 കിലോമീറ്റർ ദൂരമുള്ള ഹരിപ്പാട് താലൂക്ക് ആശുപത്രിയിലോ, 16 കിലോമീറ്റർ അകലെയുള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയിലോ രോഗിയെ എത്തിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പകൽ സമയത്ത് പഞ്ചായത്ത് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകാൻ  കഴിയും. എന്നാൽ രാത്രി പഞ്ചായത്ത് ആശുപത്രി തുറന്നു പ്രവർത്തിക്കാറില്ല.രാത്രിയിലും പഞ്ചായത്ത് ആശുപത്രി തുറന്നു പ്രവർത്തിക്കണമെന്നും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com