ദലിത് പെൺകുട്ടിക്ക് മർദനമേറ്റ സംഭവം: പ്രതിഷേധിച്ച് വിവിധ സംഘടനകൾ

Mail This Article
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരിയിൽ ദലിത് പെൺകുട്ടി നിലാവിനു നേരേയുണ്ടായ ആക്രമണത്തിലും പൊലീസിന്റെ മെല്ലെപ്പോക്കിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മിറ്റി പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് പ്രസിഡന്റ് രതി നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബബിത ജയൻ, സംസ്ഥാന സെക്രട്ടറി ഉഷാ സദാനന്ദൻ, കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് പ്രസിഡന്റ് പി.ടി. രാധാകൃഷ്ണൻ, എം.ആർ. രാജേഷ്, ടി.കെ. പ്രതുലചന്ദ്രൻ, അസിസ് പായിക്കാട്, നെജിമ, നൈസി ബെന്നി, സീന പ്രദീപ്, ഉഷ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരിയിൽ ആക്രമണത്തിന് ഇരയായ ദലിത് പെൺകുട്ടി നിലാവിനെ ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സനൽ മോഹനൻ, വെൽഫെയർ പാർട്ടി അരൂർ മണ്ഡലം പ്രസിഡന്റ് ടി.എ. റാഷിദ്, നാസിമുദ്ദീൻ പൂച്ചാക്കൽ, ഹിജാസ് തുറവൂർ എന്നിവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു.പൂച്ചാക്കൽ ∙ തൈക്കാട്ടുശേരിയിൽ ദലിത് പെൺകുട്ടി നിലാവിനെയും സഹോദരങ്ങളെയും ആക്രമിച്ചതിൽ കെപിഎംഎസ് ചേർത്തല യൂണിയൻ പ്രതിഷേധിച്ചു. എൻ.ടി.ഭദ്രൻ അധ്യക്ഷത വഹിച്ചു. വി.എ.സൈജു, കെ.എ.രവി, കെ.വി.അജയൻ എന്നിവർ പ്രസംഗിച്ചു.
അമ്പലപ്പുഴ ∙ ദലിത് പെൺകുട്ടി നടുറോഡിൽ ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.ഹരിദാസ് അധ്യക്ഷനായി. സി.കെ.സുകുമാരപ്പണിക്കർ, എൻ പ്രഭാകരൻ, എൻ.രഘു, എൻ.രവികുമാർ, വിജയ് ബാലകൃഷ്ണൻ, ഷാജി കരുമാടി, എം.ശശിക്കുട്ടൻ, വി.എസ്.സുനീഷ് എന്നിവർ പ്രസംഗിച്ചു.
തുറവൂർ∙ ദലിത് പെൺകുട്ടിയെ വലിച്ചിഴച്ച് മർദിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വിടുതലൈ തിരുതൈക്കൾ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. കാടത്തരം കാണിച്ച പ്രതികളെ പിടികൂടാതെ ഇരുകൂട്ടർക്കുമെതിരെ കേസ് എടുത്ത നടപടി അതിശയപ്പെടുത്തുന്നതായും ഭാരവാഹികൾ പറഞ്ഞു. പട്ടികജാതി-വർഗ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനു അടിയന്തരമായി ഇടപെടണമെന്നും നേതാക്കളായ ജില്ലാ സെക്രട്ടറി കെ.ടി.സുരേന്ദ്രൻ, ബാലൻ അരൂർ, എൻ.കെ.ഉദയകുമാർ എന്നിവർ ആവശ്യപ്പെട്ടു.
ചേർത്തല∙ തൈക്കാട്ടുശേരിയിൽ ദലിത് പെൺകുട്ടിയെ പൊതുജന മധ്യത്തിൽ മർദിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്‌സി, എസ്ടി ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ, സെക്രട്ടറി തിലകമ്മ പ്രേംകുമാർ എന്നിവർ പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയുണ്ടായെന്നാരോപിച്ച് കോൺഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്ന് ചേർത്തല ഡിവൈഎസ്പി ഓഫിസിലേക്കു പ്രകടനവും ധർണയും നടത്തും. ഉച്ചയ്ക്ക് 2നു സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ സമരം ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മിഷനും, വനിതാ കമ്മിഷനും പരാതികൾ നൽകിയിട്ടുണ്ടെന്നും ഭാരവാഹികളായ വയലാർ ധനഞ്ജയൻ, എം.വി.നാരായണൻ എന്നിവർ പറഞ്ഞു.