അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘര്‍ഷം
Mail This Article
×
ആലപ്പുഴ ∙ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘര്‍ഷം. പരസ്യമായി മദ്യപിച്ചതിന് നാലു സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു സംഘർഷത്തിനു തുടക്കം. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരും പൊലീസുകാരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് ബ്രാഞ്ച് സെക്രട്ടറി ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ സിപിഎം നേതാക്കൾ സ്ഥലത്തെത്തി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഡിവൈഎസ്പി ഉറപ്പു നൽകിയതോടെയാണ് സംഘർഷം അവസാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.