ADVERTISEMENT

അരൂർ∙ അരൂർ പെട്രോൾ പമ്പിനു വടക്കു ഭാഗത്ത് ദേശീയപാതയിലെ കുഴിയിലേക്കു 3 ബസുകൾ താഴ്ന്നതോടെ ഇവിടെ കോൺക്രീറ്റ് കട്ട പാകാൻ ഉയരപ്പാത നിർമാണ കമ്പനി തയാറായി . കട്ട പാകൽ ഇന്നലെ ആരംഭിച്ചു. ഇതുമൂലം പെട്രോൾ പമ്പിന് മുന്നിൽ നിന്നും വടക്കോട്ട് കുറച്ചു ദൂരം പോകേണ്ട വാഹനങ്ങൾ റോഡിന്റെ കിഴക്കു ഭാഗത്തു കൂടി വിടുകയാണ്. ചില സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്. അരൂരിലും, ചന്തിരൂരിലും കോൺക്രീറ്റ് കട്ട പാകാനുള്ള ഭാഗങ്ങൾ ഇനിയും ഒട്ടേറെയുണ്ട്. ഇവിടെയെല്ലാം പാതാള കുഴികളാണ്. ഇന്നലെ പകൽ മഴ പെയ്തില്ലെങ്കിലും നേരത്തെ പെയ്ത മഴവെള്ളം പല ഭാഗത്തും കെട്ടിക്കിടക്കുകയാണ്. കാനകൾ ശുചിയാക്കുന്ന ജോലികളും തുടങ്ങിയിട്ടുണ്ട്. അരൂരിൽ കാന ശുചിയാക്കുന്നതിനിടെ 6 വീടുകളിലേക്കുള്ള ജപ്പാൻ ജലവിതരണ പൈപ്പുകളും പൊട്ടി. 

‘ദേശീയപാത അടച്ചിടാൻ സമ്മതിക്കില്ല’
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാത അടച്ചിട്ട് റോഡിന്റെ നിർമാണ പ്രവൃത്തികൾ നടത്താൻ സമ്മതിക്കില്ലെന്ന് അരൂർ, തുറവൂർ ജനകീയ സമിതി ,ചന്തിരൂർ ജനകീയ സമിതി , യാത്രാ സംരക്ഷണ സമിതി ഭാരവാഹികളായ ജെ.ആർ.അജിത്ത്, വി.കെ.ഗൗരീശൻ, എം.പി.ബിജു എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 3 ദിവസം തുടർച്ചയായി ദേശീയപാതയുടെ കിഴക്കേ ഭാഗം പൂർണമായി അടച്ച് അരൂക്കുറ്റി വഴി തുറവൂരിലേക്ക് ഗതാഗതം തിരിച്ചു വിട്ടാണ് പുനർനിർമാണം നടത്തിയത്. എന്നാൽ ദേശീയപാതയുടെ പുനർനിർമാണം നടത്തിയ പടിഞ്ഞാറെ ഭാഗം പഴയതിനേക്കാൾ മോശം അവസ്ഥയിലായിരുന്നു.

അടച്ചിട്ട ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നാണ് ജനകീയ സമിതി നേതാക്കൾ പറയുന്നത്. പ്രാദേശിക ഗതാഗതം പോലും ഈ സമയങ്ങളിൽ കരാർ കമ്പനി അനുവദിക്കാറില്ല. നിർമാണം നല്ല നിലയിൽ നടക്കാൻ വേണ്ടി ജനകീയ സമിതിയും നിയന്ത്രണങ്ങളോടെ പരമാവധി സഹകരിച്ചിട്ടുണ്ട്. എന്നാൽ വ്യവസ്ഥകളൊന്നും പാലിക്കാൻ കമ്പനി തയാറാകുന്നില്ലെന്ന് ജനകീയ സമിതി നേതാക്കൾ പറഞ്ഞു.

പിഡിപി  സമരം നാളെ
അരൂർ∙ തകർന്ന റോഡുകൾ നന്നാക്കി ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് പിഡിപി അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9 ന് ചന്തിരൂരിലെ ഉയരപ്പാത നിർമാണ കമ്പനിയുടെ തൊഴിലാളി ക്യാംപ് വളഞ്ഞു കരിങ്കൊടി നാട്ടും. പിഡിപി ജില്ലാ പ്രസിഡന്റ് സിനോജ് താമരക്കുളം ഉദ്ഘാടനം ചെയ്യും.

English Summary:

Aroor- Thuravoor elevated road

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com