ADVERTISEMENT

ഇന്ന് 
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്. രാത്രി 11.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കു സാധ്യത.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല.

പടഹാരം– തകഴി റോഡിൽ ഗതാഗത നിയന്ത്രണം 
കുട്ടനാട് ∙ പടഹാരം പാലം നിർമാണവുമായി ബന്ധപ്പെട്ടു തകഴി ഭാഗത്തെ അനുബന്ധ റോഡ് നിർമാണം ആരംഭിച്ചതിനാൽ പടഹാരം– തകഴി റോഡ് വഴിയുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും ഭാരവാഹനങ്ങളുടെ യാത്ര പൂർണമായി നിരോധിച്ചതായും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ചങ്ങംകരിയിൽ സൗജന്യ തൈറോയ്ഡ് പരിശോധന ക്യാംപ് 4ന് 
എടത്വ∙ചങ്ങംകരി എൻഎസ്എസ് കരയോഗം ഡിഡിആർസി എന്നിവയുടെ നേതൃത്വത്തിൽ കരയോഗം ഹാളിൽ വച്ച് ഓഗസ്റ്റ് 4 ന് 9 മുതൽ 1 വരെ സൗജന്യ തൈറോയ്ഡ് പരിശോധന ക്യാംപ് നടത്തുമെന്ന് കരയോഗം സെക്രട്ടറി അറിയിച്ചു. ഫോൺ. 7990681388.

അങ്കണവാടി ഹെൽപർ ഒഴിവ്
ആലപ്പുഴ∙ ഭരണിക്കാവ് ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള നൂറനാട്, താമരക്കുളം പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപർ തസ്തികയിൽ  എൻസിഎ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭരണിക്കാവ് പഞ്ചായത്തിലെ ഒഴിവിലേക്ക് ആ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള പിന്നാക്ക സമുദായത്തിൽപെട്ട വനിതകൾക്ക് അപേക്ഷിക്കാം. താമരക്കുളത്തെ ഒഴിവിലേക്ക് അതേ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ ‌വനിതകൾക്ക് അപേക്ഷിക്കാം. രേഖകളുമായി 17നകം ഭരണിക്കാവ് ഐസിഡിഎസ് ഓഫിസിൽ ലഭിക്കണം. 0479 2382583.

അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ രക്ഷിതാക്കൾ രണ്ടും രോഗബാധിതരായി കിടപ്പിലായതോ മരിച്ചതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു വിദ്യാഭ്യാസം നൽ‍കുന്ന ദത്തെടുക്കൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മത്സ്യഭവനുകളിൽ ലഭിക്കും. അവസാന തീയതി: 20.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com