ആലപ്പുഴ ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
ഇന്നു മുതൽ 7 വരെ വൈദ്യുതി മുടങ്ങും
ചേർത്തല∙ കെഎസ്ഇബി എസ്എൽ പുരം സെക്‌ഷന്റെ പരിധിയിൽ കസ്തൂർബാ ട്രാൻസ്ഫോമർ പരിധിയിൽ എൽടി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 7–ാം തീയതി വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. അമ്പലപ്പുഴ ∙ മലയിൽകുന്ന്, പുറക്കാട്,തൈച്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അങ്കണവാടി വർക്കർ ഒഴിവ്
ആലപ്പുഴ∙ ഭരണിക്കാവ് ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള ഭരണിക്കാവ്, നൂറനാട്, താമരക്കുളം പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അതതു പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഭരണിക്കാവ് ഐസിഡിഎസ് ഓഫിസിൽ 17നു മുൻപു നൽകണം. ഫോൺ: 0479 2382583.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.