ADVERTISEMENT

ചേർത്തല∙ ബൾബ് മാറ്റുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ചേർത്തല നഗരസഭ 32–ാം വാർഡിൽ കുറ്റിക്കാട്ട് പുതിയവെളിയിൽ അയിഷ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. കേടായ ബൾബ് കട്ടിലിൽ നിന്ന് മാറ്റുന്നതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. 

ഇതുകണ്ട പേരക്കുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്ന് എത്തിയ നാട്ടുകാർ അയിഷയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. ഭർത്താവ്: പുരുഷൻ. മക്കൾ: നിഷ, നീതു. മരുമക്കൾ: സാബു, ശ്രീജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com