ADVERTISEMENT

ഒരാഴ്ച പകൽ വൈദ്യുതി മുടങ്ങും
മാരാരിക്കുളം ∙ എസ്എൽ പുരം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ കസ്തൂർബ ട്രാൻസ്ഫോമർ പരിധിയിൽ പകൽ സമയം ഒരാഴ്ച വൈദ്യുതി മുടങ്ങും. തീരദേശ മേഖലയായ ഇവിടെ ഉപ്പു കാറ്റേറ്റ് വൈദ്യുതി കമ്പി തുരുമ്പിക്കുന്ന സാഹചര്യത്തിൽ ഇവ മാറ്റി ഏരിയൽ ബെഞ്ച്ഡ‍് കേബിളുകളാക്കുന്ന ജോലികൾ നടക്കുന്നതിനാലാണിത്. ദിവസവും പകൽ 8 മുതൽ 5.30 വരെയാണ് വൈദ്യുതി മുടങ്ങുന്നത്.

ഇന്ന്
മുഹമ്മ ∙ പാലയ്ക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 1 വരെയും സുമതിക്കാട് ട്രാൻസ്ഫോമർ പരിധിയിൽ 11 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

സ്‌പോട്ട് അഡ്മിഷൻ
ആലപ്പുഴ ∙ അടൂർ ഗവ. പോളിടെക്നിക് കോളജിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ (മെക്കാനിക്കൽ എൻജിനീയറിങ്, പോളിമർ ടെക്‌നോളജി, ആർക്കിടെക്ചർ) ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 7ന് രാവിലെ 9.30 മുതൽ 10.30 വരെ രക്ഷാകർത്താവിനൊപ്പം എത്തി റജിസ്റ്റർ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് www.polyadmission.org/let

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ:പ്രത്യേക ക്യാംപ്
ആലപ്പുഴ ∙ ജില്ലയിലെ ചെങ്ങന്നൂരിൽ നോർക്ക റൂട്സ് റീജനൽ സബ് സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംപ് സംഘടിപ്പിക്കും. ആറിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന അറ്റസ്റ്റേഷനിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം. ഇതിനായി നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ റജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകർപ്പും സഹിതം പങ്കെടുക്കാം. 0479 208 0428, 9188492339, 0471-2770557, 2329950.

വെബ് ഡെവലപ്‌മെന്റ് കോഴ്‌സ്
ആലപ്പുഴ ∙ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ  തുടങ്ങുന്ന ഫുൾ സ്റ്റാക്ക് വെബ് ഡെവലപ്‌മെന്റ് വിത്ത് എംഇആർഎൻ ആൻഡ് കംപ്യൂട്ടർ ഫണ്ടമെന്റൽസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 120 പേർക്കു 100% സ്‌കോളർഷിപ്പോടെ പ്രവേശനം ലഭിക്കും. ഫോൺ: 91889 25508, 99614 31016.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com