ADVERTISEMENT

തുറവൂർ ∙ ഉയരപ്പാത നിർമാണ സ്ഥലത്തെ റോഡുകളിൽ രൂപം കൊണ്ട കുഴികൾ കോൺക്രീറ്റ് മിശ്രിതം നിരത്തി ഉറപ്പിക്കുന്ന ജോലികൾ തുടങ്ങി. കനത്ത മഴയെ തുടർന്നു റോഡിൽ കുഴികൾ നിറഞ്ഞിരുന്നു. ഇതുമൂലം ഒട്ടേറെ അപകടങ്ങളും ഉണ്ടായി. റോഡിന്റെ കിഴക്കു ഭാഗത്ത് അരൂർ പള്ളി ബസ് സ്റ്റോപ്പിനു തെക്കു ഭാഗത്തുള്ള കുഴികളാണ് ഇന്നലെ വൈകിട്ട് അടച്ചത്. മെറ്റൽ, മെറ്റൽ പൊടി, സിമന്റ് എന്നിവ അടങ്ങിയ മിശ്രിതമാണു കുഴികളിൽ നിറയ്ക്കുന്നത്. 

ഏറെ വാഹനത്തിരക്കുള്ള വൈകുന്നേരം കുഴി അടയ്ക്കൽ നടത്തിയത് ഗതാഗതക്കുരുക്കിനും കാരണമായി. നേരത്തേ 3 തവണ കുഴി അടച്ച സ്ഥലമാണിത്. കുഴികൾ വീണ്ടും രൂപം കൊള്ളാതിരിക്കാൻ മഴയത്തും തകരാത്ത ടാർ മിശ്രിതം ഉപയോഗിക്കണമെന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്. അരൂർ ക്ഷേത്രം കവലയുടെ വടക്കു ഭാഗത്ത് റോഡിന്റെ പടിഞ്ഞാറു ഭാഗത്തും, ചന്തിരൂർ, എരമല്ലൂർ ഭാഗങ്ങളിലും ഒട്ടേറെ കുഴികൾ ഇനിയും അടയ്ക്കാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com