ADVERTISEMENT

ആലപ്പുഴ ∙ ‘ആടുജീവിത’ത്തിനു ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സന്തോഷത്തിന്റെ ഒരു പങ്ക് ആറാട്ടുപുഴയിൽനിന്ന്. യഥാർഥ ആടുജീവിതം നയിച്ച ആറാട്ടുപുഴ സ്വദേശി നജീബ് ഇന്നലെ വലിയ സന്തോഷത്തിലായിരുന്നു. സ്വന്തം ജീവിതം വീണ്ടും ലോകമോർക്കുന്നു. സിനിമയുടെ സംവിധായകൻ ബ്ലെസിയും നായകൻ പൃഥ്വിരാജും ഫോണിൽ‍ വിളിച്ചതു മറ്റൊരു സന്തോഷം.

‘നാടാകെ വീണ്ടും ആടുജീവിതത്തെപ്പറ്റി ചർച്ച ചെയ്യുന്നു. അതിന് ഇടയാക്കിയത് ഈ അവാർഡാണ്. സിനിമ വന്നപ്പോൾ തന്നെ ലോകം മുഴുവൻ എന്റെ കഥയറി‍ഞ്ഞു. അവാർഡ് കിട്ടിയപ്പോൾ എന്റെ അനുഭവങ്ങളെ ആളുകൾ വീണ്ടും ഓർക്കുന്നു. വളരെ സന്തോഷം. ബ്ലെസി സാറിനെയും പൃഥ്വിരാജിനെയും സിനിമയിൽ പ്രവർത്തിച്ച മറ്റെല്ലാവരെയും എന്റെ സന്തോഷം അറിയിക്കുന്നു’ – നജീബിന്റെ വാക്കുകൾ.

ബെന്യാമിൻ തന്റെ ജീവിതം നോവലാക്കിയതിലൂടെ ഒരുപാടു ഭാഗ്യങ്ങളുണ്ടായെന്നു നജീബ് പറഞ്ഞിട്ടുണ്ട്. ലോക കേരള സഭയിൽ പങ്കെടുക്കാൻ കഴിഞ്ഞത് അതിനാലാണെന്നും തന്നെപ്പോലൊരാൾക്ക് അതു ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നെന്നും പറഞ്ഞിരുന്നു. നോവൽ സിനിമയായതോടെ സന്ദർശകരും അഭിനന്ദന വിളികളും കൂടി.

English Summary:

Prithviraj, Blessy Share Award Joy with 'Aadujeevitham's' Real-Life Najeeb

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com