ADVERTISEMENT

ചേർത്തല∙ അമ്മയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല അർത്തുങ്കലിൽ ലിജോ സെബാസ്റ്റ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബവീട് വിറ്റ് പണം നൽകാത്തതിലെ വിരോധമാണ് പ്രതി അക്രമം നടത്താൻ കാരണം. ചേർത്തല സൗത്ത് പഞ്ചായത്തിലെ 16-ാം വാർഡിലെ വീട്ടിൽ എത്തി വീട്ടുമുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന അമ്മ മേഴ്സി ആന്റണിയെ സ്റ്റീൽ കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. വയറിന്റെ വലതു ഭാഗത്തും തുടയിലും ഗുരുതരമായി പരുക്കേറ്റ മെഴ്സി ആന്റണിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. 

English Summary:

In a shocking incident in Arthungal, Kerala, a man identified as Lijo Sebastian was arrested for allegedly attempting to murder his own mother, Mercy Antony, by stabbing her. The attack is believed to be a result of a dispute over Lijo's demand for money from the sale of their family home, which his mother refused. Mercy Antony is currently hospitalized with severe injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com